Powered By Blogger

Wednesday, September 30, 2009

എന്റെ പിറന്നാള്‍ !


അമ്മയാണെന്നിലെ ഉണ്മ
അമ്മയാണെനിക്ക് വിഷം ഒളിപ്പിക്കാത്ത പാല്‍ തന്നത്
അമ്മയാണെന്നെ എന്നിലെ എന്നിലേക്ക് കൈ പിടിച്ചു നടത്തിയത്
എന്റെ ഋതു ഭേദങ്ങള്‍ അമ്മയില്‍ നിന്നാണ്
മഞ്ഞളിന്റെയും നല്ലെണ്ണയുടെയും ഗന്ധത്തിലൂടെ ഞാന്‍ അമ്മയിലെത്തി
അമ്മ ഇരു‌ട്ടിന്റെ അകായില്‍ നിന്ന് പ്രകാശത്തിലേക്കും ..
അമ്മേ!
ഈ ഉണ്ണിയെ സ്വീകരിക്കൂ
നിന്റെ ഗര്‍ഭത്തിലേക്കു തിരിച്ചെടുത്തു
നിന്റെ ആത്മാവിലേക്ക് ആവാഹിക്കൂ
ഒരിക്കലും പിറക്കാതെ, കണ്ണുകള്‍ തുറക്കാതെ
ഞാന്‍ നിന്നില്‍ ലയിക്കട്ടെ ....

2 comments:

Shakthi said...

awesome..

Aanandi said...

Thank you Shakthi! I wrote it long back, in '96.