മുസാഫിര്‍ റഹം!
ഹേ! കാരുണ്യവാനായ സഞ്ചാരീ , നീ എവിടെ നിന്ന് വരുന്നു?
കാലത്തിന്റെ കനത്ത വിരല്‍ ഒപ്പ് നിന്റെ കണ്ണുകളില്‍ ഇനിയും
പതിഞ്ഞിട്ടില്ലല്ലോ!
നിന്റെ കാലടികളില്‍ മണല്‍ പരപ്പിന്റെ അനുകമ്പ പൊട്ടിച്ചിരിക്കുന്നുവല്ലോ!
പ്രേമത്തിന്റെ നനുത്ത കുറിപ്പുകള്‍ നിന്റെ മാറാപ്പില്‍ ഇന്നും ഉറങ്ങുന്നില്ലെ?
അതിലൊന്ന് എനിക്ക് തരിക!
റോസാപുഷ്പങ്ങള്‍ മാത്രം ആലസ്യത്തില്‍ മയങ്ങിയ
എന്റെ വിരലുകള്‍ നിന്റെ വിശാലത മുകരട്ടെ...
2 comments:
മാറാപ്പിൽ നിറയെ പ്രണയലിഖിതങ്ങളുമായി മരുഭൂമികൾ താണ്ടിവരുന്ന പ്രണയം....വിശാലത മുകരാൻ കാത്തിരിക്കുന്ന വിരലുകൾ....പ്രണയത്തിന്റെ
നിശവിശാലത....
എന്തായാലും കൊള്ളം
പ്രണയത്തിന്റെ പ്രാചീനത.....
മറാത്തി എന്നു പോരെ?
മുസാഫിര്‍ എന്ന ഉര്‍ദു വാക്കിന്റെ അര്‍ഥം 'സഞ്ചാരി' എന്നാണു . റഹം എന്നതു 'കാരുണ്യ'വും. പത്രപ്രവര്ത്തകന് എന്ന് പറഞ്ഞെങ്കിലും , ഒരു ഭാഷാസ്നേഹി എന്ന് പറയുന്നതാണ് കൂടുതല്‍ ഉചിതം. ചിരപരിചയം ഞങ്ങളെ അകറ്റി .. പ്രണയം ഇപ്പോഴും നിലനില്ക്കുന്നു.
Post a Comment