നീ പറഞ്ഞ വാക്കുകളെ പൊള്ളയാക്കി കൊണ്ട് സത്യം ചാടി രക്ഷപ്പെട്ടു
ഉടുപ്പും ഉടലും വെവ്വേറെ ആയി വീണ മാലാഖക്കുഞ്ഞുങ്ങള്‍ പറഞ്ഞു
ഞങ്ങള്‍ക്ക് നൃത്തം മതിയായി , ഇനി പക്ഷികളെ വെടി വക്കാന്‍ പോകുന്നു എന്ന്
വാക്കിനും പൊരുളിനും ഇടക്കുള്ള മെഴുക്കു മാറിയപ്പോള്‍
നമ്മുടെ പ്രണയക്കുരുന്നിനെ ഞാന്‍ കണ്ടു
മിന്നാമിനുങ്ങുകളെ ചിറകില്‍ പതിപ്പിച്ചു , മേഘപ്പുതപ്പിനെ ചുംബിച്ചു
ഒരു പക്ഷിക്കുറുംബനായി അവന് പറന്നു നടക്കുന്നതു ...
1 comment:
ഞാനും കാണാറുണ്ട് മിന്നാമിനുങ്ങുകള്‍ ചിറകില്‍ പതിപ്പിച്ചു പറന്നു കളിക്കുന്ന പക്ഷിക്കുറുംബന്മാരെ...
Post a Comment