Powered By Blogger

Tuesday, February 1, 2011

ലജ്ജ !



ജീവിതത്തിലെ ഓരോ കാലഘട്ടങ്ങളും കുതറിച്ചാടിയും, തള്ളി മാറ്റിയും, ഓടിക്കിതച്ചുമാണ് ഞാന്‍ പിന്നിട്ടത്. നമ്മളില്‍ പലരും അങ്ങനെ തന്നെ ആയിരിക്കണം .അതിജീവനത്തിന്റെ പ്രയാസങ്ങളില്‍ ആശാവഹമായ ചില തുരുത്തുകള്‍ നമ്മളെ അതിനു പ്രേരിപ്പിക്കുകയും ചെയ്യുന്നു. ദുഷ്കരമായ ചില ജീവിതസാഹചര്യങ്ങളെ എന്റെ ബാല്യത്തിന്റെ കൌതുകങ്ങള്‍ അപ്രസക്തമാക്കി. കൌമാരവും യൌവനത്തിന്റെ ഒരു വലിയ ഭാഗവും പ്രണയം എടുക്കുകയും,എന്റെ ജീവിതത്തിനെ അത് പ്രതിനിധാനം ചെയ്യുന്നത് ആഹ്ലാദവും സ്വപ്നങ്ങളും നിറഞ്ഞ ഒരു ഭൂമിയെ ആണെന്നുള്ള മിഥ്യാബോധം എന്നില്‍ ഉളവാക്കുകയും ചെയ്തു. ഉറച്ചു വായിക്കുകയും ഉറക്കെ ചിന്തിക്കുകയും ചെയ്യണ്ട പ്രായത്തില്‍ ഞാന്‍ ഉറക്കെ പാടി...ഉറച്ചു വിശ്വസിച്ചു..എന്റെ ലോകം നിറയെ പ്രണയ ലേഖനങ്ങളും കവിതകളും ജീവിച്ചു,നൃത്തം വച്ചു.






പ്രണയം എന്റെ രണ്ടാമത്തെ കൌമാരത്തില്‍ വീണ്ടും അപ്രതീക്ഷിതമായി എത്തുകയും എന്റെ ചാപല്യത്തിനെ കൊഞ്ഞനം കുത്തി മുറിപ്പെടുത്തി കടന്നു കളയുകയും ചെയ്തു. കാറ്റില്‍ ഇലകള്‍ പരസ്പരം സ്വാഭാവികമായി ഒന്ന് തൊട്ടു മാറുന്നത് പോലെ അത്രയും പ്രാധാന്യം മാത്രം അതിനു കൊടുക്കുന്നതിനു പകരം ഞാന്‍ കണ്ണാടി നോക്കി ഗോഷ്ടി കാണിച്ചു, സ്വയം കളിയാക്കി. ഹൃദയത്തിന് പകരം മുലകള്‍ മാത്രം സ്നേഹിക്കപ്പെട്ട ഒരു പെണ്ണാണ് ഞാനെന്നു ഉറക്കെ വിളിച്ചു പറഞ്ഞു.

കവിത.


എന്നാണു അങ്ങനെ സംഭവിച്ചത്?

അല്ല, എന്താണ് അങ്ങനെ സംഭവിച്ചത്?


അത് അങ്ങനെ സംഭവിക്കാന്‍ പാടില്ലായിരുന്നു


അത് അങ്ങനെ സംഭവിക്കേണ്ടതല്ലായിരുന്നു


ഞാനോ നീയോ നശിച്ചാലും


നമ്മുടെ പ്രണയത്തിന്റെ അസ്ഥി പന്ജരം


ബാക്കി വയ്ക്കാമായിരുന്നു!


കല്ലുകളില്‍ കല്ല്‌ ശേഷിക്കാതെ


അതിന്റെ സ്മരണയും നശിച്ചിരിക്കുന്നു.

7 comments:

ജയിംസ് സണ്ണി പാറ്റൂർ said...

ഹൃദയസ്പര്‍ശിയാം നല്ലൊരു
കവിതയിതനാനന്ദമേകുന്നു
അതിനാല്‍ വിളിച്ചിടട്ടേ
ആനന്ദിയെന്നീ കവിതയെ

ഫോട്ടോ മാറ്റനാണോ മാസങ്ങള്‍
മറഞ്ഞിരുന്നത്.

Aanandi said...

അല്ല കവിസുഹൃത്തെ , ഞാന്‍ ഒരു സ്വപ്നത്തില്‍ ആയിരുന്നു കുറെ മാസങ്ങള്‍ ആയിട്ട്. ഇപ്പൊ ഉണര്‍ന്നിട്ടു രണ്ടു നാല് ദിനം ആയതേ ഉള്ളൂ. കവിത വായിച്ചതിനും (നല്ല) അഭിപ്രായം പറഞ്ഞതിനും ഒരുപാട് നന്ദി..

ജയിംസ് സണ്ണി പാറ്റൂർ said...

ഞാനിടയ്ക്കെക്കെ ഇവിടെയെത്തും
പ്രൊഫൈലില്‍ നിരത്തി വെച്ചിരിക്കു -
ന്നതൊക്കെ ഒഴിച്ചങ്ങു കഴിക്കും
വേറെയേതു ബ്ലോഗിലിതു ലഭ്യം
എന്നിട്ടു ബൂലോകത്തെ നോക്കി
പാടും, ഷീ ഈസ് റീഗല്‍

Aanandi said...

ha ha ha (blush!)

SUJITH KAYYUR said...

ashamsakal

സ്മിത മീനാക്ഷി said...

ഈ ബ്ലോഗ് ഫോളോ ചെയ്യാന്‍ വഴിയുണ്ടോ? നോക്കീട്ട് കിട്ടുന്നില്ല. updates കിട്ടിയാല്‍ വായന എളുപ്പമായേനെ.

Aanandi said...

what i feel is you can add www.aanandita.blogspot.com .still not working please let me know @ kavithaunni2004@gmail.com