Sunday, February 13, 2011

വാലന്‍ന്റൈന്‍സ് ഡേ - കണ്ടെത്തലുകളും വെളിപ്പെടുത്തലുകളും തിരിച്ചറിവുകളും
2000 ഇല്‍ ആണെന്നാണ്‌ എന്റെ ഓര്‍മ്മ..(ആ കാലത്തിലെ ഓര്‍മ്മകളെല്ലാം ഒരു പദപ്രശ്നം പോലെ ആയിത്തീര്‍ന്നിരിക്കുന്നു.)


എനിക്ക് സുഹൃത്തുക്കളില്ല, നീ എന്റെ സുഹൃത്താകാമോ എന്ന് ചോദിച്ചു കൊണ്ട് എന്റെ കോളേജ് ജീവിതത്തിലേക്ക് കടന്നു വന്ന പ്രണയം..അവന്റെ ഏകാന്തതകളില്‍ ഞാന്‍ ആയിരുന്നു അവന്റെ കൂട്ട് . പ്രീ ഡിഗ്രി കാലം കഴിഞ്ഞു ഞാന്‍ എന്നിലേക്കും അവന്‍ ഉന്നത വിദ്യാഭ്യാസത്തിനും പോയപ്പോഴും , എന്റെ കത്തുകള്‍ അവന്റെ ആത്മവിശ്വാസം ആയിരുന്നു.പക്ഷെ നല്ല ശമരിയാക്കാരനാകാന്‍ ഒരു സൈന്റ് വാലന്‍ന്റൈന്‍ ഇല്ലാതിരുന്നത് കാരണം എന്റെ പ്രണയത്തിനു കഴുമരമേറെണ്ടി വന്നു. കാലം ഒരുപാട് കടന്നു പോയിട്ടും അതിന്റെ ശക്തി ഒട്ടും കുറഞ്ഞില്ല എന്ന് മാത്രമല്ല, ആ പ്രണയ നിരാസം എന്റെ ഹൃദയത്തെയും തലച്ചോറിനെയും വേദനിപ്പിച്ചു. ഞാന്‍ പ്രണയിക്കപ്പെടെണ്ടവള്‍ അല്ലെന്നോ , അതിനുള്ള യോഗ്യത എനിക്കില്ലേ എന്നൊക്കെ ഉള്ള വില കുറഞ്ഞ ചോദ്യങ്ങള്‍ എന്റെ മനസ്സില്‍ ചര്‍വ്വിതചര്‍വ്വണം നടത്തി.
Memories, buried and untold


Kept me hanging to it


I could never overcome


I could never break those emotional walls


So I broken


I broken myself


കാലങ്ങള്‍ക്ക് ശേഷം ഞാന്‍ എന്റെ പ്രണയലോകത്തേക്കുള്ള വാതില്‍ അവനു മുന്‍പില്‍ കൊട്ടിയടച്ചു..അതിന്റെ നിറവിന്‌ അവന്‍ അര്‍ഹന്‍ അല്ലായിരുന്നു എന്ന കണ്ടെത്തലില്‍..എനിക്ക് ആത്മഹത്യ ചെയ്യാമായിരുന്നു, സ്വയം ഉള്‍വലിയാമായിരുന്നു. പക്ഷെ സമയമാണ് ഏറ്റവും നല്ല വേദനസംഹാരി എന്ന എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കളുടെ ഉപദേശം ഞാന്‍ സ്വീകരിച്ചു.അത് തന്നെയായിരുന്നു സത്യവും. എന്റെ കവിതകളും സന്തോഷവും തിരിച്ചെത്തുകയും ചെയ്തു.


കാലം ഏറെ കടന്നു പോയാലും , പ്രണയത്തിനു ജരാനരകള്‍ ഉണ്ടാകുന്നില്ല. ചില ബിംബങ്ങള്‍ പൊളിച്ചു വാര്‍ക്കപ്പെടുന്നു എന്ന് മാത്രം.
ഇത് ഒരു നേര്‍ക്കാഴ്ചയാണ്‌ .പ്രണയികള്‍ക്കുള്ള ഒരു ഉപഹാരം.

എന്റെ കാലവും നിന്റെ കാലവും രണ്ടാണ്


നീ ആപേക്ഷികതയെ കുറിച്ചു പറഞ്ഞപ്പോള്‍


ഞാന്‍ അത് മനസ്സിലാക്കേണ്ടതായിരുന്നു


പക്ഷെ സ്നേഹവും പ്രണയവും . അത് നീയും ഞാനും ആകുമ്പോള്‍


ആപെക്ഷികമാകുന്നതെങ്ങനെ?


നീ വെളിച്ചത്തില്‍ നിന്ന് വെളിച്ചത്തിലേക്ക് നടന്നു


ഞാന്‍ എന്റെ വെളിച്ചം ഉപേക്ഷിച്ചു നിന്റെ നിഴലിനെ അനുഗമിച്ചു


നീ നിഴലിനെ ഉപേക്ഷിച്ചു , നിഴലിനു നിന്നെയാണാവശ്യം എന്ന് പറഞ്ഞു


നീ രേണുക എന്ന കവിത ഉറക്കെ ചൊല്ലി


ഞാന്‍ അതെഴുതിയവന്റെ വേദന പങ്കിട്ടു


നീ കവിയാണെന്ന് നീ പറഞ്ഞു


കടലാണ് നിന്റെ പ്രണയം എന്നും


എന്റെ ചെറിയ ലോകം ആ കടലിനേക്കാള്‍


വലുതാണെന്നും ..


എന്തോ , ഏതോ ..എനിക്കറിയില്ല


എന്റെ കാലവും നിന്റെ കാലവും രണ്ടാണ് .
17 comments:

Salam said...

The real agony of disillusionment is obviously flowing out of these heart wrenching verses. A love that was never there in the real sense, or the realization of an illusion.
Nice presentation.

Pranavam Ravikumar a.k.a. Kochuravi said...

നല്ലൊരു പോസ്റ്റ്‌.."എന്റെ കാലവും നിന്റെ കാലവും രണ്ടാണ്" പരിധി വരെ ശരിയാണ്..

Aanandi said...

Thanks Ravi and Salam.

രമേശ്‌അരൂര്‍ said...

മനോഹരമായ ഓര്‍മ്മകള്‍ ..എഴുത്ത് ,,

നാമൂസ് said...

പ്രണയം ചിലപ്പോള്‍ ചിലരില്‍ കാലാതിവര്‍ത്തിയാണ്.
ചിലരില്‍, അതൊരു സംഗീതമായി ആത്മാവിന് ജീവനേകും..! അത് ഉപാധികളില്ലാത്ത പ്രണയമാകും. തന്നിലെ അതന്നെ ചൂണ്ടുന്ന അടയാളമാകും.

T.S.NADEER said...

I love your post :)

ജയിംസ് സണ്ണി പാറ്റൂര്‍ said...

ഓര്‍മ്മകളൊരിക്കലും ആപേക്ഷികമല്ല.
എന്നാല്‍ ഇഷ്ടാനിഷ്ടങ്ങള്‍, അതങ്ങിനെയാണു്.

കുമാരന്‍ | kumaran said...

നീ കവിയാണെന്ന് നീ പറഞ്ഞു
കടലാണ് നിന്റെ പ്രണയം എന്നും
എന്റെ ചെറിയ ലോകം ആ കടലിനേക്കാള്‍
വലുതാണെന്നും ..

ഇഷ്ടപ്പെട്ടു.

സുജിത് കയ്യൂര്‍ said...

nannaayirikkunnu

Aanandi said...

thanks Ramesh,Namoos,James G,Nadeer,Kumaran and Sujith.

ഒരില വെറുതെ said...

വെറുതെ, പലതിലേക്കും വഴി തിരിച്ചു വിട്ടു, പ്രണയത്തിന്റെ ഈ കാറ്റുവരവില്‍. പല കാലങ്ങളില്‍ മനുഷ്യര്‍ എങ്ങിനെ പല തീക്കനലുകളില്‍ ജ്ഞാനസ്നാനം ചെയ്യുന്നു എന്നോര്‍മ്മിപ്പിച്ചു.

Meera said...
This comment has been removed by a blog administrator.
Meera said...
This comment has been removed by a blog administrator.
vkramadityam said...

“I broken myself“
അതിനാല്‍ നല്ല എഴുത്തുകള്‍ ഇങ്ങനെ വരും.

E=Mc2 (അതല്ലിവിടെ ആപേക്ഷികം)
പ്രണയാപേക്ഷികത മനുഷ്യനും സമൂഹത്തിനും കാലത്തിനും അനുസ്രുതം അല്ലെങ്കില്‍ പിന്നെ വിവാഹമെന്തിന്?
പ്രണയത്തിന്റെ പ്ലേറ്റോനികത പറയാനും പ്രണയികള്ക്ക് കാത്തുസൂക്ഷിക്കാനും ‘കവിത‘യ്ക്കും നന്ന്.

“എന്റെ കാലവും നിന്റെ കാലവും രണ്ടാണ്.“
തിരിച്ചറിവില്‍ എല്ലാം കഴിയും; തുടങ്ങും ആത്മീയതിരിച്ചറിവുകള്‍.....

sunil said...

“I broken myself“
അതിനാല്‍ നല്ല എഴുത്തുകള്‍ ഇങ്ങനെ വരും.

E=Mc2 (അതല്ലിവിടെ ആപേക്ഷികം)
പ്രണയാപേക്ഷികത മനുഷ്യനും സമൂഹത്തിനും കാലത്തിനും അനുസ്രുതം അല്ലെങ്കില്‍ പിന്നെ വിവാഹമെന്തിന്?
പ്രണയത്തിന്റെ പ്ലേറ്റോനികത പറയാനും പ്രണയികള്ക്ക് കാത്തുസൂക്ഷിക്കാനും ‘കവിത‘യ്ക്കും നന്ന്.

“എന്റെ കാലവും നിന്റെ കാലവും രണ്ടാണ്.“
തിരിച്ചറിവില്‍ എല്ലാം കഴിയും; തുടങ്ങും ആത്മീയതിരിച്ചറിവുകള്‍..... കവിതയുടെ, മൊത്തം കലയുടെയും വരവ്.

the life:) images said...

സത്യം പറയാല്ലോ..നീ പറയുന്നതൊന്നും എനിക്ക് മനസിലാകുന്നില്ല...

Aanandi said...

ജീവാ...അതൊരു കാലത്തിന്‍റെ കന്നം തിരിവുകളാണ്. ക്ഷമിക്കൂ ദുര്‍ഗ്രാഹ്യത ഉണ്ടാക്കിയതില്‍.