Powered By Blogger

Saturday, November 5, 2011

എന്‍റെ ഉണ്ണി - Sultry montages

നിനക്ക് വേദനിക്കും , ഇനി എന്നെ ഓര്‍മ്മിച്ചാല്‍ ...എന്ന് പറഞ്ഞു ഒഴിഞ്ഞു നില്‍ക്കുന്ന ഓര്‍മ്മകള്‍ കണ്ണിനകത്ത് ചുട്ടു പഴുത്തു ഉരുകിയതിനു ശേഷം പുറത്തെക്കൊഴുകുന്നു. ആരാണ് നിനക്കാ കയ്പ്പുള്ള പഴം തന്നത്? വീണ്ടും വീണ്ടും അകത്തെ വിതുമ്പുന്ന കുട്ടിയോട് ആരോ ചോദിക്കുന്നു.പ്രാണന്‍ പറിച്ചെടുക്കുന്ന വേദനയോടെ,
കൈവിട്ട പട്ടം നോക്കി ഒരാണ്‍കുട്ടി ഓടുന്നു.
പാല് ചുരത്താത്ത മുല പിഴിഞ്ഞ്, തല മാന്തി നടക്കുന്ന പ്രാന്തത്തി കല്യാണി.മനയ്ക്കലെ അമ്പല മതിലിനരുകില്‍ പാല് കിട്ടാതെ കരഞ്ഞുണങ്ങി ചത്ത അഞ്ചു പട്ടിക്കുഞ്ഞുങ്ങള്‍,
രാത്രിപ്പൂതങ്ങള്‍ ആയി അച്ഛന്‍ വീട്ടിലെ ആണുങ്ങള്‍,നീയെന്‍റെ മകളാണ്...അരുമയോടെ ചുണ്ട് പിടിച്ചു കശക്കിയ ട്യൂഷന്‍ മാഷ്‌.ഇത്രയും സ്വപ്നം കണ്ടിട്ട് ഈ ഉണ്ണി എങ്ങനെ ഉറങ്ങും?

2 comments:

സുസ്മേഷ് ചന്ത്രോത്ത് said...

വേദനിപ്പിക്കുന്ന വിവരണം.നല്ല ഭാഷ.ശൈലി.
ധാരാളമായി എഴുതൂ..

Aanandi said...

നന്ദി! സുസ്മേഷ് ജി. ആ വിവരണം വേദനിപ്പിക്കുന്നതാണ്, വേദനിപ്പിച്ചതാണ്. അങ്ങനെ ഉറക്കം കെട്ട ബാല്യങ്ങളെത്ര!