பழயன கழிதலும் புதியன புகுதலும் ... എന്നൊരു സുഭാഷിതം തമിഴിലുണ്ട്. പഴയത് കളയുകയും ,പുതിയതിലേക്ക് പ്രവേശിക്കുകയും... പൊങ്കലിന്‍ടെ മുന്‍ ദിവസങ്ങളില്‍ തമിഴന്‍ വീട്ടിലുള്ള പഴയതെല്ലാം കളയുകയും , പുതിയവ വാങ്ങുകയും ചെയ്യുന്നു. നമ്മുടെ നാട്ടിലും ഉണ്ടല്ലോ ചേട്ടാ ഭഗവതിയെ പുറത്താക്കി ശ്രീ ഭഗവതിയെ (ശീപോതി) അകത്തേക്ക് കയറ്റുന്ന ചടങ്ങ്! ഇത് വര്‍ഷബന്ധിതമായല്ല ഓരോ ദിവസവും ചെയ്യേണ്ട കാര്യമാണ്. എല്ലാ പ്രശ്നങ്ങളെയും സ്വീകരിക്കുകയും അത് ദ്വാരമുള്ള കീശയില്‍ ഇടുകയും ചെയ്യണം എന്ന് ഇംഗ്ലീഷില്‍ ഒരു ചൊല്ലുണ്ട്. എത്ര ശരിയാണ്!
അടുക്കടുക്കായി കുമിഞ്ഞു കൂടുന്ന ദൈനംദിന സംഘര്‍ഷങ്ങള്‍ ഒരുവനെ അവനു തന്നെ പരിചയമില്ലാത്തവനാക്കി മാറ്റുന്നു.
കഴിഞ്ഞ ഒരു വര്ഷം എങ്ങനെയോ ആയ്ക്കോട്ടെ! കഴിഞ്ഞ നിമിഷങ്ങള്‍ എങ്ങനെയോ ആയ്ക്കോട്ടെ. പുതിയ നിമിഷം എന്‍റെതാണ് എന്ന തോന്നല്‍ തന്നെ എത്ര മനോഹരം!
3 comments:
puthuvarsharaasamsakal, anandi.
തമിഴിലെഴുതിയതൊന്നും മനസ്സിലായില്ലെങ്കിലും, വടക്കേ ഇൻഡ്യയിൽ ദീപാവലിക്കും ഇതുപോലെ ഒരുങ്ങാറുണ്ട്. അപ്പോ 2012 നു വേണ്ടിയുള്ള ഈ ഒരുക്കങ്ങൾ നടക്കട്ടെ.
പുതുവത്സരാശം സകൾ
നവം നവങ്ങളായ അനുഭൂതികളാൽ ധന്യമാകട്ടെ ഈ പുതുവത്സരവും..
Post a Comment