സൂര്യോദയങ്ങളും അസ്തമനങ്ങളും എനിക്കിഷ്ടമാണ്
തിരക്കുള്ള നഗരത്തിന്റെ അടിവസ്ത്ര മുനംബിലിരുന്നു
എനിക്കത് കാണണം
നിന്റെ കൂടെയിരുന്നു അത് കാണുന്നതാണ് എനിക്കിഷ്ടം
നിന്നെ അടുപ്പിച്ചു തോളില്‍ ചാരി ഇരുന്നു കാണണം
നിന്റെ മുഖത്തു ഇടയ്ക്കു ഞാന്‍ നോക്കും
മഞ്ഞപ്പൊട്ടുകള്‍ ഇരുണ്ടു വര്നത്തുടുപ്പാകുന്ന വെയിള്ക്കണങ്ങള്
നിന്റെ കണ്ണുകളിലും കവിളിലും മുടിയിഴകളിലും
മാറി മാറി ഉമ്മ വക്കുന്നത്
അതെല്ലാം എനിക്ക് മാത്രം അവകാശപ്പെട്ട ഇടങ്ങളാണ്
എന്നിട്ട് ഈ വെളിച്ചം മാറി ഇരുട്ടാകും
ആ ഇരുട്ടും നീയും എനിക്ക് വേണ്ടി മാത്രം അനാവൃതമാകും
പുറത്തേക്ക് കടക്കാന്‍ ഒരു വാതിലോ
കാറ്റിനും വെളിച്ചത്തിനും ഒന്ന് നിശ്വസിച്ചു പോകാന്‍
ഒരു ജനാലയോ ഇല്ലാത്ത
ഈ ഒറ്റ മുറിയിലിരുന്നു
തണുപ്പുണ്ട് പൂപ്പലിന്റെ ഗന്ധവും ശ്വസിച്ചു
എനിക്കെഴുതാവുന്ന ഏറ്റവും നല്ല കവിത ഇതൊക്കെ അല്ലെ ഉള്ളൂ!
തിരക്കുള്ള നഗരത്തിന്റെ അടിവസ്ത്ര മുനംബിലിരുന്നു
എനിക്കത് കാണണം
നിന്റെ കൂടെയിരുന്നു അത് കാണുന്നതാണ് എനിക്കിഷ്ടം
നിന്നെ അടുപ്പിച്ചു തോളില്‍ ചാരി ഇരുന്നു കാണണം
നിന്റെ മുഖത്തു ഇടയ്ക്കു ഞാന്‍ നോക്കും
മഞ്ഞപ്പൊട്ടുകള്‍ ഇരുണ്ടു വര്നത്തുടുപ്പാകുന്ന വെയിള്ക്കണങ്ങള്
നിന്റെ കണ്ണുകളിലും കവിളിലും മുടിയിഴകളിലും
മാറി മാറി ഉമ്മ വക്കുന്നത്
അതെല്ലാം എനിക്ക് മാത്രം അവകാശപ്പെട്ട ഇടങ്ങളാണ്
എന്നിട്ട് ഈ വെളിച്ചം മാറി ഇരുട്ടാകും
ആ ഇരുട്ടും നീയും എനിക്ക് വേണ്ടി മാത്രം അനാവൃതമാകും
പുറത്തേക്ക് കടക്കാന്‍ ഒരു വാതിലോ
കാറ്റിനും വെളിച്ചത്തിനും ഒന്ന് നിശ്വസിച്ചു പോകാന്‍
ഒരു ജനാലയോ ഇല്ലാത്ത
ഈ ഒറ്റ മുറിയിലിരുന്നു
തണുപ്പുണ്ട് പൂപ്പലിന്റെ ഗന്ധവും ശ്വസിച്ചു
എനിക്കെഴുതാവുന്ന ഏറ്റവും നല്ല കവിത ഇതൊക്കെ അല്ലെ ഉള്ളൂ!
9 comments:
asooya varunnu ee ezhuthinod.. kavitha vattivaranda oru puzhakkarayil irunnu njan oru perumazhakkalathe swapnam kaanunnu..
തരക്കേടില്ല...ഓള് ദി ബെസ്റ്റ്..
നന്ദി. വല്ലപ്പോഴും എഴുതുന്ന ഒരാള്‍ക്ക് കിട്ടുന്ന ഓരോ അന്ഗീകാരവും വലുതാണ്.
എനിക്കെഴുതാവുന്ന ഏറ്റവും നല്ല കവിത ഇതൊക്കെ അല്ലെ ഉള്ളൂ!
enikkishtappettathu aa varikal maathramaanu...( mattu varikal moshamaayathondo ishtamillathathondo alla... athu randu perude swakaaryathayalle... athinte santhosham randu peril maathram othungi nilkkatte... athine abhiprayangaliloode cheruthakkano valuthaakkano njanilla... )
Enikkezhuthaavunna ettavum nalla comment ithonnum alla... ennalum ithe ezhuthu... kaaranam asooya thanne.... ( ithupole ezhuthaanum ithupole anubhavikkanum kazhiyaathathine muzhutha asooya....) like... big like...
Thank you very much Ramdas.
ഈ ഒറ്റ മുറിയിലിരുന്നു
തണുപ്പുണ്ട് പൂപ്പലിന്റെ ഗന്ധവും ശ്വസിച്ചു
എനിക്കെഴുതാവുന്ന ഏറ്റവും നല്ല കവിത ഇതൊക്കെ അല്ലെ ഉള്ളൂ!
ഒരിയ്ക്കലുമല്ല.
ഓരോ എഴുത്തുകാരുടെയും ഏറ്റവും നല്ലത് വരാനിരിക്കുന്നതേയുള്ളു
വിരഹത്തിന്റെ കവിത
കവിത,
ആദ്യ പ്രണയത്തെ ഓര്‍ക്കാതെയിരിക്കാന്‍ -വെറുക്കാന്‍ ഒരായിരം കാരണങ്ങള്‍ ഉണ്ടായിട്ടും
അതിനെ ഇന്നും നെഞ്ചോടു ചേര്‍ത്ത് പിടിച്ചിരിക്കുന്നത് എന്തിനാണ്..?
ഈ വേദന തന്നെയാണോ നമ്മുടെ ഏറ്റവും വലിയ സന്തോഷവും സൌഭാഗ്യവും...
അതാണോ നമ്മെ നാമാക്കുന്നത്..!
ഒരു പക്ഷെ അത് ഇല്ലാതാവുമ്പോള്‍ നമ്മളും നമ്മള് അല്ലാതായേക്കാം..?
പെട്ടെന്നൊരു ദിവസം നമ്മള് മാറിയേക്കാം എന്ന പേടി കൊണ്ടാണോ
കണ്ണടച്ച് ഇരുട്ടാക്കുന്നപോലെ, ഇന്നും ആ ചത്ത ദിവസങ്ങളില്‍ തന്നെ നമ്മള് ചടഞ്ഞുകൂടിയിരിക്കുന്നത് ..?
ഉപയോഗിച്ചാല്‍ തീര്‍ന്നുപോകാന്‍ തക്കവണ്ണം പിശുക്കന്റെ കീശയിലെ വെള്ളി നാണയങ്ങള്‍ അല്ലല്ലോ ഈ പ്രണയം..?
അങ്ങനെയെങ്കില്‍ നമ്മുടെ പ്രണയത്തില്‍ നമുക്ക് വിശ്വാസം ഇല്ല എന്നുണ്ടോ..?
ഒന്ന് ഉറച്ചു തുമ്മിയാല്‍ തെറിച്ചുപോകുന്ന ഒന്നാണോ നമ്മുടെ പ്രണയം..?
വീണ്ടുമൊരു പ്രണയത്തിനു മുന്നില്‍ നാമും നമ്മുടെ പ്രണയവും തോല്‍ക്കുമോ..?
അത്രയ്ക്ക് മഹനീയം അല്ല എന്റെ പ്രണയം എങ്കില്‍ അത് തോല്ക്കട്ടെ..!
അപ്പോള്‍ പിന്നെന്തിനാണ് ഇനിയും കണ്ണടച്ചുപ്പിടിയ്ക്കുന്നത് -ഒന്ന് തുമ്മാന്‍ -ജീവിയ്ക്കാന്‍ ഭയപ്പെടുന്നത്...
നമ്മുടെ പ്രണയം ആത്മാര്‍ത്ഥമായിരുന്നു എന്നതുകൊണ്ടുതന്നെ നമുക്കതില്‍ ലജ്ജിക്കേണ്ട ആവശ്യമില്ല,
അഭിമാനിക്കാം... എന്നെന്നും ഓര്‍മയില്‍ സൂക്ഷിക്കാം - ഓമനിക്കാം...
എന്തായാലും, നമ്മുടെ നാശവും ഉയര്‍ച്ചയും തീര്‍ക്കുന്ന വാര്‍ത്തയ്ക്കു ഒന്നും തന്നെ
നമ്മുടെ പ്രണയിതാവിന്റെ മനസില്‍ ഇന്ന് പ്രത്യേകിച്ച് ഒരു വികാരവും സൃഷ്ടിക്കാന്‍ ആവില്ല...
അങ്ങനെ ആയിരുന്നെങ്കില്‍ നമ്മള് ഇന്ന് ഒറ്റയ്ക്ക് ആവുമായിരുന്നില്ലല്ലൊ...
ഈ ഇരുട്ടില്‍, എനിക്ക് എന്നെന്നേയ്ക്കുമായ് നഷ്ടപ്പെട്ട സൂര്യനെ ഞാന്‍ തിരയുമ്പോള്‍
ഞാന്‍ കാണാതെ പോകുന്നത്, എന്റെ ആകാശത്തിലെ ചന്ദ്രനേയും നക്ഷത്രങ്ങളെയുമാണ് ...
-എന്നെ സ്നേഹിക്കുന്ന -എന്നെയോര്‍ത്ത് കരയുന്ന -എന്റെ തിരിച്ചുവരവിനായ് കാത്തിരിക്കുന്ന
-ഞാന്‍ ഒന്ന് ജീവിച്ചു കാണാന്‍ ആഗ്രഹിക്കുന്ന എന്റെ ചുറ്റിലെ വെളിച്ച തുരുത്തുകളെ...
വേനല്‍ കൊത്തിപ്പറിക്കുന്ന
ഈ ഒറ്റമുറിയിലിരുന്ന്
സൂര്യവെളിച്ചം വല്ലപ്പോഴുമെത്തുന്ന
മഴക്കാടിന്റെ ഇരുണ്ട പച്ച
ഓര്‍ത്തെടുക്കുന്നതിനിടെ ഈ കവിത വായിക്കുന്നു.
ഇല്ലായ്മയാണ് സ്വപ്നത്തിന്റെ വിത്ത്.
Post a Comment