Tuesday, August 24, 2010
ചഞ്ചലം,വ്രണിതം മമ ഹൃദയം !
ഞാന്‍ നിന്നെ മാത്രമാണ് തിരക്കിയത്
എല്ലാ നഗരങ്ങളിലും , തിരക്കിലും വിജനതയിലും
അഴുക്കു നുരയുന്ന ഗല്ലികളിലും
ഞാന്‍ നിന്നെ തിരക്കികൊണ്ടെ ഇരുന്നു
ഉറക്കത്തില്‍ ഞാന്‍ നിന്റെ പേര് മന്ത്രിച്ചുവെന്നു പറഞ്ഞു
എന്റെ അവസാനത്തെ കാമുകന് എന്നെ തള്ളിപ്പറഞ്ഞു
അപകടത്തില്‍ മരിച്ചു പോയ നിന്റെ സുഹൃത്തിനോടും
നിന്റെ പ്രണയിനി ഞാന്‍ തന്നെ ആണോ എന്ന് ചോദിച്ചിരുന്നു
അവന്റെ മരണം ആ ഉത്തരം കാറ്റില്‍ പറത്തി
ഓരോ കത്തുകളും ഞാന്‍ പലയാവര്‍ത്തി വായിച്ചു
എവിടെ എങ്കിലും ഒരു സൂചന , നീ എന്റെതല്ലെന്നു ..
എവിടെയും നീ ജയിച്ചു
വാക്കുകള്‍ നാഴിയില്‍ അളന്നു , വരികള്‍ കൂര്‍പ്പിച്ചു
നീ എന്നെ പ്രലോഭിപ്പിച്ചു
കൈകള്‍ തൊടാതെ ഞാന്‍ തളര്‍ന്നു
നീ ഇപ്പോഴും എന്നെ ആശിപ്പിക്കുകയും വഞ്ചിക്കുകയും ചെയ്യുന്നു ..
Subscribe to:
Post Comments (Atom)
2 comments:
പ്രണയം എന്നോ നഷ്ട്ടപ്പെട്ടുപോയ ഒരു കുഞ്ഞിനെപ്പോലെയാണ്..
ജീവിചിരുപ്പുണ്ടോ അതോ മരിച്ചുപോയോ എന്നറിയാത്ത വിങ്ങല്‍...
കളിപ്പാട്ടങ്ങളും കുഞ്ഞുടുപ്പുകളും കാഴ്ചയില്‍ എരിവുള്ള എന്തോ പുരട്ടിയ പോലെ നൊമ്പരപ്പെടുത്തിക്കൊണ്ടിരിക്കും.....
ഒരുപാടുകാലം അടുത്ത്തിരുന്നിട്ടും വിരല്‍ത്തുമ്പില്‍ ഒന്ന് തൊടാതെ പോയ കാലങ്ങള്‍
രാത്രിയില്‍ ഹൃദയഭിത്തികളില്‍ കുപ്പിച്ചില്ലുകൊണ്ട് ചിത്രങ്ങള്‍ വരക്കും ....
കൂടെയുണ്ടായിരുന്നവരെയും പിരിഞ്ഞുപോയവരെയും ഓര്‍ക്കാന്‍, പ്രണയം തിരഞ്ഞു നടന്ന ഇടവഴികളില്‍ പൂക്കള്‍ നിറയാന്‍ ഈ കവിത ഉപകരിച്ചു....
ഈ മഴക്കാലം നിനക്ക് തരുന്നു....
gali alla galli alle? i think galli?
Post a Comment