എന്റെ കൂടുകാരാ,
പല നാളുകളെഴുതിയും തിരുത്തിയും
പതിരായിപ്പോയ എന്റെ വികാരങ്ങള്‍(നിന്നോടുള്ള)
പരിത്യജിക്കുകയാണ് ഞാനിന്നു!
ഇരുളിന്‍ കരിമ്പടമഴിഞ്ഞു നിവര്‍ന്നപ്പോള്‍
ഇനിയില്ല നീയും ഞാനും
ഇഹം അന്ത:സ്സാരശൂന്യം !
ഊരാളനില്ല ഊരേ ഇല്ല
ഉറക്കച്ചടവിന്റെ ജനാലക്കപ്പുറം
ഉറക്കെക്കരയുന്ന ഉണ്മ മാത്രം!
കനമുള്ള വാക്കുകളൊക്കെയും
കടമായിത്തന്നതാണ് ഞാന്‍
കറ ഏറ്റ മാറാപ്പുമായി ഞാനെന്റെ
കര വിട്ടു പോകട്ടെ ദൂരം!
നിന്റെ മുറിവാണ് വലുത്
നിന്റെ പ്രണയം വിശാലവും
നിന്റെ നിറവില്‍ കവിഞ്ഞ നദിയില്‍
ഞാനെന്റെ വഞ്ചി ഇറക്കട്ടെ!
2 comments:
കവിതയില്‍ പ്രണയവും ജീവിതവും നിറയുന്നു.....
ഒന്നിലും ശരികേടുകളില്ല..
തള്ളിപ്പറചിലുകളില്ല ...
ഈ കവിത എനിക്കുപ്രിയമുള്ളതാകുന്നു...
പിന്നെ...
നിന്റ നിറവില്‍ കവിഞ്ഞ നദിയില്‍ ഞാനെന്റെ....
അങ്ങനെ ആക്കിയാല്‍ കുറച്ചുകൂടി ചന്തം വരില്ലേ??
angane aakkaam!chandam varatte!
Post a Comment