Powered By Blogger

Sunday, February 6, 2011

നിനക്ക് മുന്‍പും നിനക്ക് ശേഷവും





നിനക്കും എനിക്കുമൊക്കെ വരള്‍ച്ചയുടെയും വറുതിയുടെയും കാലമാണിത്. മരണത്തില്‍ കവിഞ്ഞ ആനന്ദം ഒന്നില്‍ നിന്നും ലഭിക്കാത്ത കാലം. ഉന്മാദമാണ്‌ നിന്റെയും എന്റെയും ജീവിതവും കാമവും.ഉപയോഗ ശേഷം നീയും ഞാനും വലിച്ചെറിയുന്ന റബ്ബര്‍ തൊപ്പികളും പ്ലാസ്റ്റിക്‌ സ്ട്രിപ്പുകളും റീ സൈക്കിള്‍ ചെയ്യുന്ന ഒരു തലമുറയാണ് ഇവിടെ അവശേഷിക്കുവാന്‍ പോകുന്നത്.
പൊലിഞ്ഞു പോയ നക്ഷത്രത്തിന്റെ സ്പന്ദനങ്ങള്‍ അറിയുന്നു ...


 
നീ പോയതിനു പിറകെ
ഇത്തവണ മഴ പെയ്തില്ല
നാടും നദികളും നശിച്ചിരിക്കുന്നു
ഇനിയെന്ത് മഴ!



മഴ നനഞ്ഞു തനിയെ നില്‍ക്കുന്ന
ട്രെയിന്‍ നിന്നെ കരയിക്കുന്നത്‌ പോലെ
ഇരുട്ടില്‍ കുതിര്‍ന്ന ട്രെയിനില്‍
അരുമയായ ഒരു പാപ്പാത്തി ചതഞ്ഞു പോയി
ആരോ ഉപയോഗിച്ചു വലിച്ചെറിഞ്ഞ അവളുടെ
ചിറകുകള്‍ മാത്രം
ആര്‍ത്തലക്കുന്നു ...


പിന്നെ, അവസരവാദികളായ കവികളുടെ
ആത്മഘോഷണങ്ങള്‍ വായിക്കാന്‍ ഞാനില്ല
ഇവിടെ വരള്‍ച്ചയാണല്ലോ !
വായിച്ചിറക്കാന്‍ വെള്ളമില്ല

8 comments:

.. said...

മുഴുവനായും മനസ്സിലായില്ല,

വിഷയം കാലികമെങ്കില്‍ :)
കുറച്ചേറെ പറയാനുണ്ട്!

വിഷയമല്ല, വിഷയങ്ങള്‍ എന്ന് ഉറപ്പിക്കാം, കുറേ ‘ബിംബ’ങ്ങള്‍ കാണുന്നു..

ചോര ചിതറിയത് മുതല്‍ മാധ്യമങ്ങള്‍ ആഘോഷമാക്കിയ വിഷയങ്ങള്‍,
ഈയാം പാറ്റകളുടെ ചിറകുകള്‍ മാത്രം ബാക്കി..

Aanandi said...

രവി..അതെ കുറെ ബിംബങ്ങള്‍..മൊണ്ടാഷുകള്‍ ..അത്രേ ഉദ്ദേശിച്ചുള്ളൂ. സമകാലികമായ ചില സംഭവങ്ങള്‍ കൂട്ടിയിണക്കിയാണ് എഴുതിയത് . പ്രതിബദ്ധത ഇല്ലാത്ത (വരട്ടു) പ്രണയങ്ങള്‍ , മരണാനന്തര പ്രകീര്‍ത്തനങ്ങള്‍,ഷോര്‍ണൂര്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ച പെണ്‍കുട്ടി, മരിച്ചില്ലെങ്കില്‍ അവളെ അനുനിമിഷം കൊല്ലാന്‍ കാത്തിരിക്കുന്ന ഒരു വിശാല സമൂഹം..അങ്ങനെ അങ്ങനെ..
നന്ദി സുഹൃത്തെ, വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും..

A said...

വളരെ നന്നായി. കവയത്രിയുടെ വികാര വിചാരങ്ങള്‍ ശരിക്കും പ്രതിഫലിച്ചു

Aanandi said...

നന്ദി സലാം..വായിച്ചതിനും പറഞ്ഞതിനും..

SUJITH KAYYUR said...

kavitha aakhoshamaakunna kaalam...jeevitham ulsavamaakkunna aalukal...kaalathe pilarkkunna chindayude kanal kavikku swantham.

ജയരാജ്‌മുരുക്കുംപുഴ said...

assalayittundu....... aashamsakal....

Satheesh Haripad said...

വരൾച്ചയെ തുടച്ചുനീക്കാൻ ഒരു കുളിർ‍മഴ പെയ്യും മാഷേ. കാത്തിരിക്കുക.
കവിത നന്നായി.

satheeshharipad.blogspot.com

ബ്ലാക്ക്‌ മെമ്മറീസ് said...

എന്തൊക്കയോ ....ആരോടൊക്കയോ...പറയാനുണ്ട് ....എന്തൊക്കയോ തച്ചുടക്കണമെന്നു തോന്നുനുണ്ടല്ലേ.......എന്ത് ചെയ്യാം .....കാലം എല്ലാത്തിനും സാക്ഷി .........