ഒരു പക്ഷെ നീയും ഞാനും ഇനി ഒരിക്കലും കണ്ടു മുട്ടില്ല
പക്ഷെ വിശുദ്ധമായ പ്രകാശത്തില്‍ അലിയുന്ന ദിവസം
എന്റെ കണക്കുകള്‍ തീര്‍ക്കപ്പെടുമ്പോള്‍
എന്റെ രക്തം നിന്നോടു തീര്‍ക്കാത്തതും
എന്റെ ഹൃദയം നിനക്കായി പങ്കു വച്ചതും
ഓര്‍ത്ത്
ദൈവം എന്റെ വിധി നടപ്പാക്കും
ഒരു കുമ്പസാരക്കൂട്ടിലും ഒതുങ്ങാത്ത എന്റെ കുറ്റങ്ങള്‍
ചാട്ടവാറടിയേല്‍ക്കും
ഇരുട്ടിന്റെ വാക്കുകള്‍ എന്റെ ചെവിയില്‍
ഉരുക്കിയൊഴിക്കും
ഉടമ്പടികള്‍ തെറ്റിച്ചതിന്
എന്റെ കൈകളില്‍ ആണിയടിക്കുകയും
പ്രോമിത്യുസിനെ പോലെ എന്റെ കരളുകള്‍
കൊത്തിപ്പറിക്കപ്പെടുകയും ചെയ്യും
ഇത് എന്റെ വിധി
നിന്റേതു എന്റെ ഹൃദയത്തില്‍
സുരക്ഷിതമായിരിക്കും ..
2 comments:
ജീവിതവും പ്രണയവും നിറച്ച വരികളില്‍
അന്ത്യ കാലത്തിന്റെ സ്നേഹത്തില്‍ പൊതിഞ്ഞ, തണുത്ത ആശ്ലേഷങ്ങള്‍ ...
പ്രണയിതാവിന്റെ കരളുകള്‍ ഹൃതയത്ത്തില്‍ പൊതിഞ്ഞു സൂക്ഷിക്കുന്ന പ്രണയിനി......
പഴയ കവിതകളേക്കാള്‍ ഒരുപാട് നല്ലത്....
thank you Kunja..diplomacy yute valicchil vaenda..
Post a Comment