Powered By Blogger

Monday, September 27, 2010

കിറുക്കിന്റെ കവിത..


കവിക്കു ഭ്രാന്ത് പിടിച്ചു


കവിത കുതറിച്ചാടിയോടി

ആര്‍ക്കും ഒന്നും മനസ്സിലായില്ല

അത് മനസ്സിലായില്ലെന്ന് നടിച്ച്ചതാണ് എന്ന് കവി


കവിയുടെ കാമുകിയും കവിത വായിച്ചു

അവളുടെ ഹൃദയത്തെ സ്പര്‍ശിക്കാന്‍

നെഞ്ചില്‍ തിളങ്ങിയ വജ്രാഭരണവും

മുല തന്നെയും അത് കടിച്ചെടുത്തു


കവിത അവിടെയും നിന്നില്ല

നട്ടാറ വെയിലത്തും കുറ്റാകൂരിരുട്ടത്തും

ഒളിഞ്ഞും തെളിഞ്ഞും പാത്തും പതുങ്ങിയും

അത് കിറുക്കാടി!

കാലി മേക്കുന്നവനും ആശാരിയും കണക്കെഴുത്തുകാരനും

ബോധമുള്ളവനും ഇല്ലാത്തവനും എല്ലാം കവിതയ്ക്ക് പിന്നില്‍

ഓടി ..

പക്ഷെ അത് നിന്നില്ല

പിന്നിലുള്ളവരെ ബഹുദൂരം പിന്നിലാക്കി ഭ്രാന്ത്‌ പിടിപ്പിച്ചു കൊണ്ടോടി

കവി കടിഞ്ഞാണ്‍ ഇട്ടില്ല

പുരസ്ക്കാരം കിട്ടുന്നത് വരെ അത് ഓടി

കിട്ടിയിട്ടും ഓടി ..

ഇപ്പോഴും ഓടുന്നു

നിന്നെയും എന്നെയും ഭ്രാന്ത്‌ പിടിപ്പിച്ച്

കവിയുടെ തൂങ്ങി മരണത്തിനു

സ്വയം സമര്‍പ്പിച്ചു കൊണ്ടോടുന്ന കവിത...

4 comments:

ജയിംസ് സണ്ണി പാറ്റൂർ said...

ഭ്രാന്തുപിടിച്ചു പായുന്ന
കവിതയുടെ പുറത്തൊരു പെണ്‍കൊടി
പേടിച്ചു വിറച്ചിരിപ്പൂ
കണ്ണില്‍ കണ്ണാടിയും ,കാതില്‍ റിംഗുമുണ്ട്

കവിത കൊള്ളാം. ആശയം അര്‍ത്ഥസാന്ദ്രം

Satheesh Sahadevan said...

തൂങ്ങിമരണം ആശംസിക്കുന്ന കവിത...
മുലയും വജ്രവും കടിചെടുക്കുന്ന കവിത...
കവിതയില്‍ ചില അസുഖകരങ്ങളായ വളവുകള്‍...
ഓട്ടം സുഖം തരുന്നില്ല....

Aanandi said...

James, Thank you very much...Yes , i am obviously scared on..

Aanandi said...

Kunja...Thank you!oattam kurakkanam ennundu..asukhakaramaayatum kooti chaernnatallae kavita?