Powered By Blogger

Friday, February 18, 2011

HAPPY DAYS!




டேய் குண்டு ..
ഹര്‍ഷോന്മാദത്തിന്റെ കൂക്ക് വിളി .


ஏய் ஜூலி ..வாடீ போலாம் .



குண்டு , ரொம்ப தாண்டா கொழுப்பு உனக்கு!



டேய் சௌரீ, அய்யங்கார் பேக்கரிக்கு போலாம் டா.



மிக்சடு ப்ரூட் ஜூஸ் இங்க பொரயாரிலியே கெடக்கும் டீ லூஸ். வா போலாம்.



வேணாம் டா, அய்யங்கார் பேக்கரீலே இருந்து ரசமலாய் வாங்கிக்குடு.



சரியான தீனிப்பண்டரங்களாவே இருங்கடீ..



bursting into laugh ...
It was a piece of conversation at the time of happiness, my college days. I,  Julie(Kavitha-chatter box), and Gundu (Souri Rajan-pumpkin)..then Saravanan, Suresh, Bhuvana,Portia, Selvi,Sherin,seena and a lot..God ! Those days!


Pondicherry-2, കാരൈക്കല്‍ നഗരം. A magnificent City .Lots of temples , mazjids , and churches. ശരിക്ക് പറഞ്ഞാല്‍ മത നിരപേക്ഷം. അന്യമതക്കാരനെ/കാരിയെ വിവാഹം കഴിച്ചു കൊണ്ട് മാമൂലുകളെ അപ്രസക്തമാനുള്ള വൃഥാ ശ്രമമല്ല, ഉറക്കെ പ്രഖ്യാപിക്കലുകളല്ല(അതൊന്നും satirical ആയി പറഞ്ഞതല്ല കേട്ടോ).അത്തരത്തിലുള്ള മതനിരപെക്ഷത്വം ഇവിടെ കൊണ്ടാടാറില്ല. ഇത് മത സൌഹാര്‍ദ്ധങ്ങളുടെ നാടാണ്. പേരക്കിടാവിന് പനിയുണ്ടായാല്‍ അയ്യര്‍വാള്‍ ചിലപ്പോള്‍ ഓടിയെത്തുന്നത് നാഗൂര്‍ ദര്‍ഗ്ഗയില്‍ നൂല് ജപിച്ചു കെട്ടാനായിരിക്കും. സ്കൂള്‍ വെക്കേഷന്‍? നമുക്ക് വേളാന്‍കണ്ണിയില്‍ പോകാം? പര്‍ദ്ദയിട്ട സുന്ദരികള്‍.എന്റെ സുഹൃത്ത് നോയല സെബാസ്റ്റ്യന്‍ തഞ്ചാവൂര്‍ പോയാല്‍ മലൈക്കോവിലില്‍ കയറാന്‍ മറക്കില്ല. പിന്നെ തിരുനല്ലാര്‍ ശനീശ്വരന്‍ കോവില്‍. ഇവിടെ അഹിന്ദുക്കള്‍ക്ക്‌ പ്രവേശനമില്ല എന്നാ ബോര്‍ഡ് എവിടെയും ഞാന്‍ കണ്ടിട്ടില്ല. how fabulous , അല്ലെ?



എന്റെ college days അവിടെയായിരുന്നു. പൊറയാര്‍ ടി.ബി.എം.എല്‍ കോളേജ്. ഗവണ്മെന്റ് സീറ്റ്‌ എല്ലാം മോര്‍ണിംഗ് ബാച്ച്.മാനേജ്‌മന്റ്‌ സീറ്റ്‌ ( Heroes ) എല്ലാം evening batch . saturdays , ഞങ്ങള്‍ evening batch കാര്‍ക്ക് മാത്രം ക്ലാസ്സ്‌. രാവിലെ രാവിലെ (prayer , വൈസ് പ്രിന്‍സിപ്പല്‍ ആണ് prayer ചൊല്ലുന്നത്.(Nick name is mandrake ! ) ഞാനെപ്പോഴും അവസാനത്തെ നിരയില്‍ നിന്നു. 3 idiots ലെ opera song ഇല്‍ ആമിര്‍ ഖാന്‍ കോമഡി കണ്ടപ്പോള്‍ എനിക്ക് ആ prayer days ആണ് ഓര്‍മ്മ വന്നത്. I used to imitate him satirically ..



കോളേജ് നമ്മുടെ കേരളത്തിലെ കോളേജുകള്‍ പോലെ അല്ല. very strict , and no politics . പക്ഷെ രസകരം.റാഗ്ഗിങ്ങിനെ പല്ലും നഖവും ഉപയോഗിച്ചു എതിര്‍ത്തിരുന്ന computer department . അല്‍പ്പം റാഗിംഗ് ഒന്നും ഇല്ലെങ്കില്‍ പിന്നെന്തൂട്ടു കോളേജ് എന്ന അഭിപ്രായമുള്ള ഞങ്ങളുടെ പ്രിയങ്കരനായ commerce department H.O.D രാജന്‍ സര്‍.(A handsome and well built chap). അങ്ങനെ ജൂനിയേര്‍സ്‌ നെ റാഗ് ചെയ്ത കേസില്‍ എനിക്ക് വമ്പിച്ച സ്വീകരണവും പിന്നില്‍ നിന്നു എന്ന കുറ്റത്തിന് BSc IT student and my best friend ജൂലിക്ക് സസ്പെന്‍ഷനും ..True guys..



ഞാന്‍ , ജൂലി , ഞങ്ങളുടെ പ്രിയങ്കരനായ ഗുണ്ട് (തടിയന്‍) എന്ന അപരനാമമുള്ള സൌരി. 2 മണി മുതല്‍ 6 മണി വരെയുള്ള ക്ലാസ്സ്‌ കഴിഞ്ഞാല്‍ ഞങ്ങള്‍ 3 പേരും ആദ്യം കോളേജ് നടുത്തുള്ള ബേക്കറിയില്‍ നിന്നും കൂള്‍ ഡ്രിങ്ക്. പിന്നെ ടൌണ്‍ ഇല്‍ പോയി ബാംഗ്ലൂര്‍ അയ്യന്കാരില്‍ നിന്നു high tea . sometimes to beach . അതിരുകളില്ലാത്ത ആണ്‍ പെണ്‍ സൌഹൃദം. moral policing ഇല്ല , പാരെന്റ്സിന്റെ shouting ഇല്ല. we are friends . അത് മതി ഉത്തരം. പ്രേമിക്കുന്നവനെ ,நான் இவனை காதலிக்கிறேன்  എന്ന് പറയാന്‍ തമിഴ് പെണ്ണിന് മടിയില്ല.
ഒളിച്ചും കളിച്ച്ചുമുള്ള പ്രണയബന്ധങ്ങള്‍ വളരെ കുറവ്. അത് കൊണ്ട് തന്നെ ഒറ്റയ്ക്ക്
കിട്ടുന്ന അവസരങ്ങളില്‍ കൌതുകങ്ങള്‍ തീര്‍ക്കാറില്ല. Love means protection and caring. miss
ചെയ്യുന്നു, ഒരുപാട്.ഇക്കഴിഞ്ഞ മാസം ഞാന്‍ കാരൈക്കാലുള്ള എന്റെ വീട്ടില്‍ പോയിരുന്നു.
നഷ്ടബോധം തോന്നി.ഞാന്‍ മാത്രം ഈ കേരളത്തില്‍ ഒറ്റക്കായിപ്പോയത് പോലെ.
രാത്രികള്‍ അസ്വാതന്ത്ര്യം സമ്മാനിക്കുന്ന നാട്ടില്‍ ഞാന്‍ മാത്രം തനിച്ചായി.. 

33 comments:

A said...

Read n enjoyed every bit of it except the tamil, of which i'm illiterate. i was just wondering how many languages you really know! happy memories always brings back a happy face with a twinge of nostalgia.

ajith said...

டேய் குண்டு ..

ടേയ് ഗുണ്ട്, സന്തോഷമായ് ഇരുങ്കെടീ, എന്ന ഇന്ത അളവു കവലപ്പെടറുതുക്ക്? നാങ്ക എല്ലാം ഇല്ലയാ?

Aanandi said...

നന്ദി നന്ദി. സലാമേ , എനിക്കാകെ 4 ഭാഷ അറിയാം. വൃത്തിയായി അറിയാം എന്ന് പറയാവുന്ന ഒരു ഭാഷയും ഇപ്പൊ ഇല്ല. അത് കൊണ്ട് അത്ബുദം വേണ്ട ട്ടോ.തമിഴ് നമുക്ക് പഠിക്കാം.ബ്ലോഗ്‌ വായിക്കാനല്ല, അത് അത്ര മനോഹരമായ ഒരു ഭാഷയാണ്.
അജിത്‌ ജി , നിങ്ങളൊക്കെ ഇവിടുണ്ട് എന്നെനിക്കറിയാം ..സന്തോഷമുണ്ട്..

SUJITH KAYYUR said...

Chechi, kasarunnund.ashamsakal

Manoraj said...

തമിഴിലെഴുതിയത് ഒന്നും മനസ്സിലായില്ലല്ലോ എന്ന വിഷമം. ടെമ്പ്ലേറ്റ് ഒന്ന് മാറ്റുകയാണെങ്കില്‍ വായനക്ക് കൂടുതല്‍ സൌകര്യമാവും. ഇത് വല്ലാത്ത സ്ട്രൈയില്‍..

Aanandi said...

മനോ ..ഞാന്‍ ടെമ്പ്ലേറ്റ് മാറ്റി.

MOIDEEN ANGADIMUGAR said...

നല്ല പോസ്റ്റ്. ഇതിൽ നിന്നും ചില വ്യത്യസ്ത കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു.
ആശംസകൾ

മൻസൂർ അബ്ദു ചെറുവാടി said...

something different.
ഒരു പ്രത്യേകത എഴുത്തില്‍ തോന്നുന്നു.
തീര്‍ച്ചയായും പുതിയ രീതികളും പരീക്ഷണങ്ങളും തന്നെയാണ് എഴുത്ത് വിത്യസ്തമാക്കുന്നതും അതോടൊപ്പം ആസ്വാദകരവുമാക്കുന്നതു.
ഇനിയും വരാം.

Pranavam Ravikumar said...

വളരെ സന്തോഷം തോന്നുന്നു.. ഇതുപോലൊരു പോസ്റ്റ്‌ വായിച്ചതില്‍...ആനന്ദിക്ക് തമിഴില്‍ ഇത്ര പ്രാവീണ്യം ഉണ്ടെന്നു ഇപ്പോഴാ അറിയുന്നെ...പരീക്ഷണം വിജയം തന്നെയാണ്... തുടരട്ടെ... ഞാനും തുടരാം... സമയം കിട്ടുമ്പോള്‍ എന്റെ തമിഴിലേക്ക് ഒന്ന് നോക്കുമോ?

http:kaaviyangal.blogspot.com )

ആശംസകള്‍!

ഒരില വെറുതെ said...

അങ്ങിനെ ഒരു കാമ്പസില്‍, ഏറെ നാള്‍ക്കു ശേഷം. നല്ല കുറിപ്പ്. ഉള്ളറിയുന്ന വരികള്‍. ഒറ്റപ്പെടുത്തുന്ന ശാന്തതയുടെ കേരള രാത്രികളെക്കുറിച്ച അവസാന വരി മുനപോലെ കൊണ്ടു.

zephyr zia said...

കൌമാരം ഓര്‍ത്തുപോയി... രസമലായ് കൊതിപ്പിച്ചു... വ്യത്യസ്തമായ ശൈലി... ഇഷ്ടപ്പെട്ടു...

പഞ്ചാരകുട്ടന്‍ -malarvadiclub said...

എല്ലാം കൂടി mix ആണല്ലോഎന്റെ തല്ല്കൊള്ളിത്തരങ്ങള്‍

ജോയ്‌ പാലക്കല്‍ - Joy Palakkal said...

ഹൃദയം നിറഞ്ഞ ആശംസകളോടെ..
ഭാഷകള്‍ ഒന്നും മോശമല്ല...

ജയരാജ്‌മുരുക്കുംപുഴ said...

aashamsakal......

ജയിംസ് സണ്ണി പാറ്റൂർ said...

രാത്രികളിലസ്വാതന്ത്ര്യമേകുമെന്‍
നാടിന്റെ പൈശാചികതക്കു മാപ്പ്
കേണിടല്ലേയേകയെന്ന മടുപ്പിലീ
ശുദ്ധസൌഹൃദങ്ങള്‍ തന്‍ വിശുദ്ധഭൂവില്‍

veliyan said...

ആത്മകഥകള്‍ ഇങ്ങനെയാണ് വരേണ്ടത്. സന്തോഷം.
അത് പോണ്ടിച്ചേരി. എന്തുകൊണ്ട് ബംഗാളില്‍ നിന്നും ഒളിവില്‍ വന്ന അരബിന്ദോ അവിടെ സ്ഥിരമായി ആശ്രമിയായി എന്നതിലുണ്ട് മഹത്വം. ഇത് കൊച്ചി. വാണത് വര്‍മ്മമാര്‍. കാമികളുടെ നാട്. രാത്രിനഗരം ആണിനുപോലും കൊള്ളില്ല. ഇനിയമാന മനങ്കള്‍ ഇങ്കൈ വാഴ്വതില്ലൈ.

രമേശ്‌ അരൂര്‍ said...

മൊതല്‍ ലെ തമിഴ് പേച്ചു പാത്ത് എനക്ക് റൊമ്പ സന്തോഷയാച്ചു ,,,
അപ്പുറം ഇന്ഗ്ലീഷ് പാത്ത് റൊമ്പ ഭയമാച്ച്...ശേഷം നമ്മുടെ ശുദ്ധ മലയാളം കണ്ടപ്പോള്‍ ഹാവൂ സമാധാനമായി ..ഇനി എന്തേലും പറയാം ന്റെ കുട്ട്യേ ..നല്ല രസായിട്റ്റ്
എഴ്തീര്‍ക്കണ് ..

Suja said...

എന്‍റെ നാടും ഇതുപോലൊക്കെ ആയിരുന്നു.പണ്ട് അച്ചന്‍കോവില്‍കൊടി(അച്ചന്‍കോവില്‍ ക്ഷേത്രത്തിലെ ) നാട്ടില്‍ വരുമ്പോള്‍ ജമീലയും,ഹസ്സനും,ജോര്‍ജ് അച്ചായനും ഓടിയെത്തുമായിരുന്നു,കാണിക്കയിടാന്‍.ഐഷാക്കുട്ടിമ്മക്കും,അഹമ്മദുപ്പക്കും കാത്തിരുന്നുണ്ടായ കണ്മണിക്കു വേണ്ടി വടക്കേകൃഷ്ണന്‍ കോവിലിലേക്ക് ഒരു പാവയെ എഴുന്നള്ളിച്ചത് ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു.കേരളത്തിലെ ഒരു ഗ്രാമത്തിലാണ് കേട്ടോ ഇതൊക്കെ നടന്നത്.. ...രാത്രികള്‍ സ്വാതന്ത്ര്യം തന്നിരുന്ന ഒരു കൊച്ചു ഗ്രാമത്തില്‍ ...
ഇന്നതൊക്കെ മാറിപ്പോയി.

പിന്നെ

" ഈ കേരളത്തില്‍ ഒറ്റക്കായിപ്പോയത് പോലെ.

രാത്രികള്‍ അസ്വാതന്ത്ര്യം സമ്മാനിക്കുന്ന നാട്ടില്‍ ഞാന്‍ മാത്രം തനിച്ചായി...." എന്നൊരു ചിന്ത വേണ്ട.

നന്മകള്‍ ഉറങ്ങുന്ന മനസ്സുകള്‍ ഇല്ലേ ഇവിടെ?.ആരൊക്കെ സ്വാതന്ത്ര്യം നിഷേധിച്ചാലും ഞാന്‍ ഇവിടം വിട്ടു എവിടേക്കും ഇല്ല,സാഹചര്യങ്ങള്‍ വലിച്ചിഴച്ചുകൊണ്ടു പോകും വരെ........

"അന്ത തമിള്‍ എനക്ക് ഒണ്ണുമേ പുരിയലിയേ ........പറവാല്ലെ."

ഇനിയും എഴുതുക

ആശംസകള്‍

ശാന്ത കാവുമ്പായി said...

തമിഴ് അറിയില്ല.രാത്രിയിലെ വഴികൾ നമ്മുടേതും കൂടിയാക്കാൻ പരിശ്രമിക്കണം.

Sapna Anu B.George said...

പ്രൊഫൈല്‍ ചിത്രം ഉഗ്രന്‍ ...........കണ്ടതിലും പരിചയപ്പെട്ടതിലും , ബ്ലൊഗ് വായിച്ചതിലും സന്തോഷം

Aanandi said...

ഈ ബ്ലോഗ്‌ വായിച്ചവര്‍ക്കും അഭിപ്രായം അറിയിച്ചവര്‍ക്കും ഒരുപാടു നന്ദി.

ശ്രീ said...

കോളേജ് ജീവിതം ഓർമ്മിച്ചു

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

എല്ലാ പോസ്റ്റുകളും വായിച്ചു.
പൂമുഖം തുറന്നിട്ട ഒരു മന്ദിരത്തിന്‍റെ ഉള്ളിലേക്ക് കയറിച്ചെന്ന പോലെ,
എളുപ്പമെത്താനും കാണാനും കഴിയുന്നുണ്ട് അകത്തുള്ള ചിത്രങ്ങളിലേക്ക്.തീര്‍ച്ചയായും പുതുമയുള്ളതു തന്നെ പലതും.
"നീ രേണുക എന്ന കവിത ഉറക്കെ ചൊല്ലി/ഞാന്‍ അതെഴുതിയവന്‍റെ വേദന പങ്കിട്ടു.."
ആദ്യവായനയില്‍ മനസ്സില്‍ പതിഞ്ഞു.
അഭിനന്ദനങ്ങള്‍.

മുകിൽ said...

എല്ലാ പോസ്റ്റും വായിച്ചു. നല്ല എഴുത്ത്. നല്ല ഭാവിയുണ്ടാവും എഴുത്തിൽ. ഹൃദയം നിറഞ്ഞ ആശംസകൾ. വളരെ സന്തോഷമായി.

Unknown said...

എഴുത്ത് നല്ല രസമുണ്ട് വായിക്കാന്‍.
ഭാഷകളില്‍ തമിഴ് മനസ്സിലായില്ലെങ്കിലും വ്യത്യസ്തതയുണ്ട്.
ഭാവുകങ്ങള്‍.

T.S.NADEER said...

hmmm.. i read .. :)

SUJITH KAYYUR said...

പുതിയ എഴുത്തുകള്‍ തിരക്കി വന്നതാ...എന്താ ഒന്നും ഇല്ലേ..

Villagemaan/വില്ലേജ്മാന്‍ said...

തമിഴ് ഒഴിച്ച് ബാകി ഒക്കെ വായിച്ചു...
നന്നായിട്ടുണ്ട് കേട്ടോ..

Sandhya S.N said...

Nicely written.. But tamil! i am ignorant, Still I guessed waht it might be
congrats

.. said...

വൈകിയ ആശംസകള്‍ :)
എഴുത്ത് രസായി.

പക്ഷെ, തമിഴ് ഒന്നുമേ പുരിയലേ :-/

ഒന്നറിയാം ഭാഷകളില്‍ സുന്ദരം തമിഴെന്ന്..

ajith said...

ഹലോ, ഹൌ ആര്‍ യൂ...?

Jeeva - The Life said...

കവീ, എന്താണ് നീ തരംഗംപാടിയെ കുറിച്ച് എഴുതാഞ്ഞത്‌... ? എന്റെ കാരൈക്കല്‍ ദിനങ്ങള്‍ തികച്ചും ഹൃദ്യം ആയിരുന്നു ...ഞാന്‍ ആസ്വദിച്ചിരുന്നത് നീണ്ട ബസ്സ്‌ യാത്രകള്‍ ആയിരുന്നു ...തമിഴ് പാടുകള്‍ കേള്‍ക്കാന്‍ മാത്രം..പിന്നെ പട്ടുകല്കൊപ്പം ഒരുപാടു സ്വപ്നങ്ങള്‍ കാണാനും.. അങ്ങനെ ഒരിക്കല്‍ സ്വപ്നം കണ്ടു തരംഗം പാടിയില്‍ ഇറങ്ങേണ്ട ഞാന്‍ കിലോമീടര്‍ അപ്പുറം മാറി ഇറങ്ങി , അതും ഒരു രാത്രിയില്‍... ഒരു അപരിചിതന്റെ ബൈക്ക് തുണച്ചു...അയാള്‍ എന്നെ സുരക്ഷിതമായി വീട്ടില്‍ എത്തിച്ചു ...ഇന്ന് അതെ കുറിച്ച് ആലോചിച്ചാല്‍ പേടി തോന്നും..ഞാനും കേരളത്തേക്കാള്‍ കൂടുതല്‍ ഇഷ്ടപെടുന്നത് തമിള്‍ നാട് തന്നെ..

Aanandi said...

തരംഗംപാടി , ശെരിയാണ്.ഞാന്‍ അതിനെ കുറിച്ചു കൂടി എഴുതെണ്ടതായിരുന്നു. ഞാന്‍ പഠിച്ചിരുന്ന കോളേജില്‍ നിന്ന് മൂന്നു കിലോമീറ്റര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ തരംഗംപാടിയിലേക്ക്. പക്ഷെ,
വിരലിലെണ്ണാവുന്ന തവണകള്‍ മാത്രമാണ് പോയിട്ടുള്ളത്. ആല്‍ഗകളുടെ നിറമാണോ അതോ പ്രകാശവിസരണത്തിന്‍റെ പ്രത്യേകതയാണോ
എന്തോ നല്ല നീല നിറമുള്ള കടല്‍...മലിനീകരണമില്ലാത്ത അന്തരീക്ഷം! ഞാന്‍ miss ചെയ്യുന്നു എല്ലാം.