Powered By Blogger

Sunday, March 4, 2012

ശല്കങ്ങളില്ലാതെ നിന്നെ കാണുമ്പോഴുള്ള ആനന്ദം



ഒരു രാത്രിയും നിന്നെ നീയല്ലാതെ ആക്കുന്നില്ല,ഒരു പകലും നിന്‍റെ കറുപ്പിനെ മറക്കുന്നില്ല.നീയും ഞാനും ഒന്നാകുമ്പോള്‍ നമ്മുടെ കാഴ്ചകള്‍ നമ്മുടെ അനുഭവങ്ങളാകുന്നു.....


വര്ഷങ്ങള്ക്കു ശേഷം സ്വന്തം നാട്ടിലെക്കെത്തുന്ന ഒരാളെ പോലെയായിരുന്നു ഞാന്ഇത്തവണ നാഗൂര്റെയില്വേ സ്റ്റേഷനില്ഇറങ്ങിയത്‌.2010 നവംബറില്പോയി വന്നു ഒരു വര്ഷം കഴിഞ്ഞു വീണ്ടും. നാഗൂര്നിന്ന്  സുഹൃത്ത് സൌരി(ഗുണ്ട്) എന്നെ സ്വീകരിച്ചു. എല്ലാം അത് പോലെ.പഞ്ഞി മിട്ടായി വില്ക്കുന്ന പയ്യന്‍,അവനിട്ടിരിക്കുന്ന ഉടുപ്പ് പോലും കഴിഞ്ഞ വര്ഷം ഞാന്കണ്ടത് തന്നെ അല്ലെ??,ഉഷാറായി നടക്കുന്നു.കഴിഞ്ഞ തവണ    ഞാനവന്റെ കുറച്ചു പടങ്ങള്എടുത്തിരുന്നു.
നാഗൂറിലെ കാറ്റ്,കടല്കാറ്റ് ഞാനാഞ്ഞു വലിച്ചു.ഉപ്പു ചുവക്കുന്നുണ്ടോ എന്നറിയാന്ചുണ്ട് നനച്ചു. കാറ്റ് വന്നു നനഞ്ഞ ചുണ്ടുകളെ തുടച്ചു ഉണക്കി.തണുപ്പ്!
ബൈക്കില്ഇരുന്നു വിശേഷങ്ങള്പറഞ്ഞു തീരുന്നില്ല, പറയുന്നതില്പാതി കാറ്റ് വലിച്ചു കൊണ്ട് പോകും.കാഴ്ചകള്‍, എന്റെ ഓര്മ്മക്കാലത്തിലെ വളപ്പൊട്ടുകള്‍.കടലിന്റെ ആത്മ ഹര്ഷങ്ങളും കരയുടെ നെടുവീര്പ്പുകളും ഉപ്പു പൂക്കുന്ന പാടങ്ങളും അമ്പലങ്ങളും...ഓര്മകളുടെ ഘോഷയാത്രകള്‍. ഒന്നുറങ്ങി എഴുന്നേറ്റ പ്രതീതി. ഞാന്സൌരിയോടു ഒന്ന് കൂടി ചേര്ന്നിരുന്നു ചോദിച്ചു, ഗുണ്ട്, നമ്മുടെ കാലം കഴിഞ്ഞു പോയി അല്ലെ? എത്ര നല്ലതായിരുന്നു അത്!
എനിക്കറിയാം, ഒന്നും കഴിഞ്ഞിട്ടില്ല.എല്ലാം പുനര്ജ്ജനിച്ചു കൊണ്ടേയിരിക്കുന്നു.മറ്റൊരു കാലം,പ്രദേശം,വ്യക്തികള്‍..

അങ്ങനെ കാരൈക്കാലില്മൂന്നു സുന്ദരമായ ദിവസങ്ങള്‍. അതില്ചില മനോഹരമായ കാഴ്ചകള്‍. അതങ്ങനെയാണ്,ചില കാഴ്ചകളും വ്യക്തികളും നമുക്കായി കാത്തിരിക്കും.ദേവദാസിനെ ചന്ദ്രമുഖി കാത്തിരുന്നത് പോലെ.അതോ പാര്വ്വതിയാണോ? ഇല്ല തീക്ഷ്ണത കൂടുതല്ചന്ദ്രമുഖിക്ക് തന്നെ.രാത്രി ഏറെ വൈകി കാരൈക്കാലടുത്തു കോട്ടുച്ചേരി എന്ന സ്ഥലത്ത് ഓട്ടോ കാത്തു നിന്ന സമയത്താണ് തൊട്ടു മുന്പില്നിന്ന മരം രാത്രിയില്പൂവിട്ടു നില്ക്കുന്നത് കണ്ടത്.അത് പൂക്കളായിരുന്നില്ല.നക്ഷത്രങ്ങളായിരുന്നു.ശതകോടി നക്ഷത്രങ്ങള്വിരിഞ്ഞു നില്ക്കുന്ന ഒരു പൂമരുത്. മിന്നാമിനുങ്ങുകള്പൂങ്കുലകള്തീര്ക്കുന്ന കാഴ്ച.ഇരുട്ടിന്റെ ഭൂമിയിലെ ഒരു ചതുരശ്ര മീറ്റര്പ്രകാശം.ഇതിനു മുന്പ് അനവദ്യസുന്ദരമായ കാഴ്ച ഞാന്ദേശമംഗലത്താണ് കണ്ടിട്ടുള്ളത്.ദേശമംഗലം കൂട്ടുപാത മുതല്അങ്ങോട്ട്കൊണ്ടയൂര് കഴിഞ്ഞും കിലോമീറ്ററുകള്വ്യാപിച്ചു കിടക്കുന്ന റബ്ബര്എസ്റ്റേറ്റ്പൂത്തു നില്ക്കുന്ന കാഴ്ച.മാടനും മറുതയും ഒടിയനും യക്ഷിയും ഗന്ധര്വ്വനും ഒപ്പം കുഞ്ഞു മനസ്സിലെ വിസ്മയമായിരുന്നു മിന്നമിനുങ്ങുകളുണ്ടാക്കുന്ന നക്ഷത്രക്കൂടാരം . കാഴ്ചയുടെ അനുഭൂതി ഓര്മകളിലേക്ക് കുടിയേറിയപ്പോള്ഓട്ടോ വന്നു.

മാര്ഗഴി തണുപ്പിന്റെ സൂചികള്‍ കുത്തി നോവിക്കുന്നു.റോഡിനു വലതു വശത്ത്‌ കനാലില്‍ നിഴലും നിലാവും കെട്ടിപ്പിടിക്കുന്നു.മാര്ഗഴി നിലാവ്ശ്രീ ലക്ഷ്മീ ദേവി
ഭഗവാന്‍ മഹാ വിഷ്ണുവിനെ വരിക്കുന്നതിനായി വ്രതമെടുത്ത മാര്ഗഴി മാസം , അന്ന്  നിലാവ് ദേവിയുടെ പ്രേമത്തെ ജ്വലിപ്പിച്ചു കാണണം. തോഴിമാരെ, നന്ദഗോപന്റെ മകനും യശോദയുടെ കൊച്ചു സിംഹവുമായ അവന്‍, കണ്ണുകളില്പ്രണയം നിറഞ്ഞ, കറുമ്പന്പയ്യന്‍,അവന്റെ മുഖം ചന്ദ്രകാന്തിയിലും സൂര്യ തേജസ്സിലും ശോഭിക്കുന്നു.അവന്മാത്രമാണ് നമുക്കിനി രക്ഷയുള്ളൂ എന്ന് തിരുപ്പാവൈയില്ആണ്ടാളായ ലക്ഷ്മിദേവി സഖിമാരെ നീരാടാന്വിളിക്കുന്നു. പ്രണയവും കാമവും നിലാവും നദിയുടെ കുളിരും...മനോഹരം!

അടുത്ത പ്രഭാതം, തലേന്ന് വൈകിട്ട്  വിവാഹ രാത്രിക്ക് വാതിലടക്കുന്നതിനു മുന്പ് കണ്ട വ്രീളാ വിവശയായ സന്ധ്യയെ ഞാനോര്ക്കുന്നു,ചുവപ്പില്‍ ‍ മുങ്ങി ഉണര്ന്ന സൂര്യന്‍. നേരത്തെ പറഞ്ഞുറപ്പിച്ച പരിപാടികള്ഒന്നുമില്ലെങ്കില്ഒരു ദിവസം സുന്ദരമായിരിക്കും. ദിവസത്തെ ഞാന്ഒരു കണക്കിലും പെടുത്തില്ല. എന്റെ കണക്കുപുസ്തകത്തിലെ ഒരു ദിവസം കഴിഞ്ഞു പോയതായി അന്ന് അവസാനിക്കുമ്പോള്ഞാന്കരുതുകയുമില്ല. അത് അങ്ങനെ ഒരു bonus  ദിവസമായിരുന്നു.  പ്രഭാത ഭക്ഷണം കഴിഞ്ഞു, കാസാകുടി എന്നാ സ്ഥലത്തുള്ള എന്റെ വീട്ടില്നിന്ന് നെടുങ്ങാട് എന്ന കവലയിലേക്കു ഞാന്നടന്നു.വേനല്ക്കാലത്ത് നല്ല ചൂടുണ്ടാകാറുള്ള സ്ഥലമാണിത്. ഒക്ടോബര്മുതല്ജനുവരി അവസാനം വരെ അത്യാവശ്യം തണുപ്പും. റോഡിനു ഇരുവശവും പാടങ്ങള്‍. ഇവിടെ വിളയുന്ന മട്ട അരി കേരളത്തിലേക്ക് കയറ്റി അയക്കുന്നു. തമിഴര്പൊതുവേ വെളുത്ത അരിയോടു പ്രിയം ഉള്ളവരാണ്.തരുലതാദികള്കുറഞ്ഞ മരുഭൂമികള്കൂടുതലുള്ള രാജ്യങ്ങള്പച്ച നിറം ഇഷ്ടപ്പെടുന്നത് പോലെ, വെയില്തെളിഞ്ഞു ആകാശം സുന്ദരമാകുന്നത്അപൂര്വ്വകാഴ്ചയായ ഇടങ്ങളില്നീല നിറം പ്രിയതരമാകുന്നത് പോലെ, തങ്ങളിലെ ഇരുണ്ട നിറമാണോ അരിയുടെ വെന്മയിലേക്ക് അവരെ ക്ഷണിക്കുന്നത്! വെറുതെ ഒരു തോന്നല്‍.

ഇവിടെ ഗ്രാമപ്രദേശങ്ങളില്പോലും റോഡുകള്കുണ്ടുകളും കുഴികളും ഇല്ലാതെ വൃത്തിയായി ടാര്ചെയ്തു സൂക്ഷിച്ചിരിക്കുന്നു. വാഹനങ്ങള്താരതമ്യേന കുറവായത് കൊണ്ട് മാത്രമല്ല സര്ക്കാര്റോഡു നിര്മാണത്തിലും മറ്റും അതീവ ശ്രദ്ധ പുലര്ത്തുന്നവരാണ്. റോഡുകള്ക്കിരുവശവും സ്ട്രീറ്റ് ലൈറ്റ്കള്ഉണ്ട്, അവ രാത്രിയില്തെളിയും എന്നതാണ് മറ്റൊരു അതിശയം!

നെടുങ്ങാട് എത്തുന്നതിനു മുന്പ് വഴിയരികില്രണ്ട് കുളങ്ങളുണ്ട്. അതിലൊന്ന് എന്റെ വീടിനടുത്ത് ആണ്. വേനല്ക്കാലത്ത് പാടത്തേക്കു വെള്ളം പകരാനും, എരുമകളേയും പശുക്കളെയും കുളിപ്പിക്കാനും ഒക്കെയായി ഉപയോഗിക്കുന്നത് ഞാന്കണ്ടിട്ടുണ്ട്.അടുത്തത്എന്റെ കണ്ണില്അധികം പതിഞ്ഞിട്ടില്ല.കാരണം, ബദാം മരങ്ങളുടെയും, ശീമക്കൊന്നയുടെയും ബന്ദബസ്തില്അതുള്വലിഞ്ഞാണ് കിടക്കുന്നത്. അന്ന് പക്ഷെ ഞാന്ശ്രദ്ധിച്ചു,ഇതിനു മുന്പ് ശ്രദ്ധിക്കാതെ പോയതില്ക്ഷമാപണം നടത്തി.
ബദാം മരങ്ങളുടെ ചുവന്ന നിഴല്വീണ എന്നാല്ഉത്സാഹമുള്ള തെളിമയോടെ ഒതുങ്ങിയ ഒരു നീര്ത്തടം. വയലറ്റും ചുവപ്പും നിറത്തില്നിറയെ ആമ്പലുകള്‍.(ആമ്പല്ഇലയിലാണ് ഇവിടെ കടകളില്പൊങ്കല്വിളമ്പുക).നടപ്പാതയില്നിന്ന് ഉയര്ന്നു ഒരു മണ്തിട്ടക്ക് അപ്പുറമാണ് കുളം.ഞാന് തിട്ടയില്കയറി നിന്നു.കുളത്തിനോട്ചേര്ന്ന് കുറച്ചു സ്ഥലം പുല്ലു വളര്ന്നു കിടക്കുന്നുണ്ട്.അതിനു പുറകില്ഒരു ചെറിയ മുളന്കാടും കൂടി വേണം.എനിക്ക് തോന്നി. എന്നിട്ട് പുല്പ്പരപ്പില്ശയിക്കുന്ന ഒരു വിലാസവതിയായ യുവതി.അവിടെ ഒരു പെണ്ണ് തന്നെയാണ് കിടക്കേണ്ടത്‌.ചെരിഞ്ഞു കിടന്നു വലതുകൈമുട്ടു തറയില്ഊന്നി കൈത്തലത്തില്മുഖം താങ്ങി  അവള്ജലത്തില്നോക്കിക്കിടക്കണം. എന്തായാലും അവള്ഒരു കുലവധുവല്ല...ഒരു വേശ്യ,അങ്ങനെ പറഞ്ഞാല്ശെരിയാകില്ല. സ്ഥലത്തിന്റെ നിശ്ശബ്ദത അങ്ങനെ ഭന്ജിക്കപ്പെടെണ്ടതല്ല. അവള്വശീകരിക്കാന്കഴിവുള്ളവള്ആണ്. അങ്ങനെ ഒരു പെണ്ണ്, അവിടെ കിടക്കുമ്പോള്ആണ് സൌന്ദര്യം പൂര്ണ്ണമാകുന്നത്.
ഏതാണ്ട് ഒരു മണിക്കൂര്ഇങ്ങനെ പല പല സങ്കല്പങ്ങള്‍. ആനന്ദം തരുന്ന ഭാവനകള്‍. അതാണ്ഞാന്പറഞ്ഞത്,പറഞ്ഞു ഉറപ്പിച്ച പ്രകാരം ഉള്ള ഒന്നും ഇല്ലാത്ത ദിവസങ്ങള്സുന്ദരമായിരിക്കും എന്ന്.

ഇത്തവണയും എനിക്ക് കാരൈക്കാല്ബീച്ചില്പോകാന്കഴിഞ്ഞില്ല. തരന്ഗംപാടിയില്പോകാന്കഴിഞ്ഞില്ല. എങ്കിലും എനിക്ക് സന്തോഷവും സമാധാനവും തരുന്നതായിരുന്നു ഞാന്പോണ്ടിച്ചേരിയില്ഉണ്ടായിരുന്ന മൂന്നു ദിവസവും. ആരുടെയും അഭാവം എന്നെ വേദനിപ്പിച്ചില്ല, പുതിയ ഒന്നിനുമായി ഞാന്അന്വേഷിച്ച്ചുമില്ല. എല്ലാം,എല്ലാവരും എന്റെ കൂടെയുണ്ടായിരുന്നു.

10 comments:

A said...

"ഒരു രാത്രിയും നിന്നെ നീയല്ലാതെ ആക്കുന്നില്ല,ഒരു പകലും നിന്‍റെ കറുപ്പിനെ മറക്കുന്നില്ല.
നീയും ഞാനും ഒന്നാകുമ്പോള്‍ നമ്മുടെ കാഴ്ചകള്‍ നമ്മുടെ അനുഭവങ്ങളാകുന്നു....."

പറയാന്‍ പോവുന്ന ആകെ കാര്യങ്ങള്‍ ഇതിലടങ്ങിയിട്ടുണ്ട്.

വായന കഴിഞ്ഞു ഈ തുടക്കം ഒന്നുകൂടി വായിച്ചു. ഓരോരുത്തരും ചെറുപ്പം ചിലവഴിച്ച ഇടങ്ങള്‍ അവരവരെ ഉണര്‍വിലും ഉറക്കിലും എത്ര അകലെ നിന്നും തൊട്ടടുത്തു നിന്നെന്നപോലെ മന്ത്രിച്ചു വിളിച്ചു കൊണ്ടിരിക്കും. ഇവിടെ ഈ സന്ദര്‍ശനം എഴുത്തുകാരിയെ ഗതകാലത്തിന്റെ മധുരസ്മരണകളിലേക്കും ആനന്ദമേറ്റുന്ന ഗ്രഹാതുര സ്വപ്ന-യഥാര്‍ത്ഥ ലോകങ്ങളിലേക്കും ആനയിക്കുമ്പോള്‍ ഈ എഴുത്തിലുടനീളം കവിത തുളുമ്പിപ്പരന്നു.

സ്മിത മീനാക്ഷി said...

ഞാനിതു പല തവണ വായിച്ചു, വിസ്മയിപ്പിക്കുന്ന കവിത്വമുണ്ടിതില്‍ .. വീണ്ടും വായിക്കും...
നന്ദി ആനന്ദി.

Vp Ahmed said...

വിവരണം സുന്ദരമായിട്ടുണ്ട്. അഭിനന്ദനങ്ങള്‍

ചന്തു നായർ said...

വയനാസുഖം തരുന്ന രചന.... നല്ലൊരു എഴുത്തുകാരി ഇവിടെ ജനിക്കുന്നൂ നല്ല രചനകളുമായി വീണ്ടും വരിക അഭിനന്ദനങ്ങൾ..വേഡ് വെരിഫിക്കേഷൻ ഒഴിവാക്കൂ....

Unknown said...

നന്നായി എഴുതി, ഓര്‍മ്മകളിലിത്തരം പശ്ചാത്തലമൊന്നും ഇല്ലെങ്കിലും..

പക്ഷേ,

എന്തിനോ ഞാനോര്‍ത്തു പോകുന്നു..
തോളില്‍ ചായുന്ന ഭാരത്തിനൊപ്പം,
അരയിലൊഴുകുന്ന ഊഷ്മളതയ്ക്ക് കൂട്ടായ്..
ഈ വീഥികളിലൂടെ ഒഴുകാന്‍..

ആശംസകള്‍..

Unknown said...

പോസ്റ്റിന്റെ പശ്ചാത്തലം വെളുപ്പായിരുന്നെങ്കില്‍ (അക്ഷരങ്ങള്‍ കറുപ്പും) നന്ന്..

ഒരില വെറുതെ said...

സത്യം. എത്ര വായിച്ചാലും
മടുക്കുന്നില്ല.
നക്ഷത്രങ്ങളുടെ ആ വന്‍മരം
ഇപ്പോള്‍ മുന്നിലുണ്ട്.
ജലശയ്യയൊരുക്കുന്ന
വിലോഭനീയമായ
ആ കുളവും.
നന്ദി, അതിമനോഹരമായ
ഈ എഴുത്തിന്.

Anonymous said...

Read ur lines.Read on them, tried to search them, read through them and read between them. Your imagination, your nature, your lust all very expressive and impressive.

ഭാനു കളരിക്കല്‍ said...

രഹസ്യാത്മകത തുളുമ്പുന്ന സ്വപ്നലോകം. കവിതയുള്ള ഗദ്യം.

Aanandi said...

നന്ദി...എല്ലാവര്ക്കും