ഒരു പക്ഷെ, ഇതും ഒരു നിയോഗമാവാം! ഒഴിവാകാനാവാത്ത ഒരുപാടു ഉത്തരവാദിത്തങ്ങളില്‍ ഒന്നും. ജീര്‍ണ്ണിച്ചു കിടക്കുന്ന കാത്യായനി ക്ഷേത്രം.വിളക്കും പൂജയും ഒന്നുമില്ല.പതിറ്റാണ്ടുകള്‍ക്ക്
മുന്‍പ് ആറങ്ങോട്ടുകര പൂരത്തിന് ഈ ക്ഷേത്രത്തില്‍ നിന്നും ഒരു ഒരുക്കമുണ്ടായിരുന്നു. ആനയുണ്ടായിരുന്നു.ആര്‍പ്പും ആഹ്ലാദവും ഉണ്ടായിരുന്നു. ഇന്ന് കാടും പടലും
കയറി ഒരു ഗുഹാക്ഷേത്രം പോലെ...കൂടുതല്‍ ശക്തിയുള്ള ദേവി.പൂജകളില്ലാതെ,നൈവേദ്യമില്ലാതെ,പ്രതിഷ്ഠാസ്ഥലം വിട്ടു പോകാന്‍ കഴിയാതെ കോപാകുലയായി നാടെങ്ങും നാശം വിതക്കുന്നു.
വെറുതെ ഓരോന്നോര്‍ത്തു യാഥാര്ത്യങ്ങളെ വിസ്മരിക്കുകയായിരുന്നോ?സര്‍വ്വ ചരാചരങ്ങളുടെയും നിയാമകനാണെന്നു പറയപ്പെടുന്ന ഈശ്വരന്, ഒരു ക്ഷേത്രത്തിലോ പ്രദേശത്തോ ഒതുങ്ങാത്തവന്‍,എങ്ങനെ ദ്വേഷിക്കും?വിശ്വാസിയുടെ സങ്കുചിതവും ചകിതവുമായ മനസ്സാണോ ഈശ്വരനെ ഇത്തരത്തില്‍ ഭയപ്പെടെണ്ടവനായി പ്രതിഷ്ഠിക്കുന്നത്?എന്തായാലും ആ യാത്ര വിശ്വാസികളെ പ്രീതിപ്പെടുത്താനുള്ളതായിരുന്നു.മുകളില്‍ എഴുതിയ വിവരണം കുറച്ചു കാലം മുന്‍പുള്ള എന്റെ നാട്ടിലേക്കുള്ള യാത്രയെ കുറിച്ചായിരുന്നു. അതാണെങ്കില്‍ എനിക്ക് ഒട്ടും സന്തോഷമല്ല തന്നത്. നിര്‍ബന്ധിതമായ ഇത്തരം അനുഷ്ഠാനങ്ങള്‍ എന്നെ ശ്വാസം മുട്ടിക്കാറേ ഉള്ളൂ.
മഹാനവമിയുടെ തലേന്ന് ഞാന്‍ കൊല്ലൂര്‍ പോകാന്‍ തീരുമാനിക്കുന്നത് അത് പോലെ സ്വയം പീഡനം ഏറ്റു വാങ്ങാനായിരുന്നു. തെരക്കും പരിചയമില്ലായ്മയും കൊണ്ട് ഞാന്‍ എന്നെ തന്നെ ശ്വാസം മുട്ടിക്കുവാന്‍ തീരുമാനിച്ചു.ഒരു ഹോട്ടലും ബുക്ക് ചെയ്തില്ല.
അഞ്ചാം തീയതി രാവിലെ 630 നു ഞാന്‍ കയറിയ വണ്ടി പാദുബിദ്രി എന്ന സ്റ്റേഷനില്‍,മറ്റൊരു വണ്ടിക്കു കടന്നു പോകാനായി ഏകദേശം 20 മിനിട്ടോളം നിര്‍ത്തിയിട്ടിരുന്നു. അവിടെ നിന്ന് പുറപ്പെട്ടതിനു ശേഷം പ്രഭാത കൃത്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ ലാവട്ടരിയില് പോയപ്പോള്‍, അവിടെ മഗ്ഗില്ല. ഇന്‍ഡ്യന്‍ റെയില്വെയോളം വളര്‍ന്നിട്ടില്ലാത്ത ഇന്‍ഡ്യന്‍ ജനതയുടെ ദാരിദ്ര്യം അവിടെ വച്ചിരുന്ന മഗ്ഗ് നേരത്തെ തന്നെ കവര്‍ന്നിരിക്കുന്നു. എങ്കിലും ചോയ്സ് ഉണ്ടായിരുന്നു. ശുദ്ധീകരിച്ച വെള്ളത്തിന്റെ കാലിക്കുപ്പികള്‍. aquafina വേണോ , green valley വേണോ ശൌചത്തിനു എന്ന് തെരഞ്ഞെടുക്കാം.
ബൈന്ദൂരില്‍ ഇറങ്ങി അടുത്ത ബസ് പിടിച്ചു കൊല്ലൂര്‍ എത്തിയപ്പോള്‍ ശരീരക്ഷീണത്തെക്കാള് ഉപരി മാനസികവ്യഥ. ഒന്നിനുമല്ലാത്ത ഉത്സാഹകുറവ് .
താമസസ്ഥലം കിട്ടാനില്ല, അടുത്ത എട്ടു ദിവസത്തേക്ക് എല്ലാ ഹോട്ടലുകളും ബുക്ക്ഡ്. അവസാനം ഒരു സത്രത്തിലെ ഡോര്മിട്ടരി എടുത്തു കുളിച്ചു വന്നു ദര്‍ശനം നടത്തി.
വൈകുന്നേരം സൌപര്‍ണികയില്‍ പോയി, ഒരുപാടു കാലത്തെ ആഗ്രഹമായിരുന്നു അത്. കുടജാദ്രിയില്‍ പോകാന്‍ കഴിഞ്ഞില്ല. ദൂര സ്ഥലങ്ങളില്‍ നിന്നും, പ്രത്യേകിച്ചു കേരളത്തില്‍ നിന്നും വന്ന ഭക്ത ജനങ്ങള്‍ വൃത്തിബോധം കാരണം കരയില്‍ മാറി നില്ക്കുന്നു! ഗംഗയിലും ഇത് തന്നെ ആണോ അവസ്ഥ!
വൈകുന്നേരം ഭക്ഷണം കഴിച്ചു അടുത്ത ദിവസത്തേക്ക് ബുക്ക് ചെയ്തിരുന്ന ട്രെയിന്‍ യാത്ര വേണ്ടെന്നു വച്ചു രാത്രി 930 നുള്ള കൊട്ടാരക്കര ബസ്സില്‍ കയറി. അടുത്തു തന്നെ വീണ്ടും വരും എന്ന് അമ്മയോട് യാത്ര പറഞ്ഞ് കൊണ്ട്.
14 comments:
സമഗ്രമായ യാത്രാവിവരണം.ഇനിയും ഇത്തരം നല്ല നല്ല യാത്രകള്‍ ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു.
സര്‍വ്വ ചരാചരങ്ങളുടെയും നിയാമകനാണെന്നു പറയപ്പെടുന്ന ഈശ്വരന്, ഒരു ക്ഷേത്രത്തിലോ പ്രദേശത്തോ ഒതുങ്ങാത്തവന്‍,എങ്ങനെ ദ്വേഷിക്കും?വിശ്വാസിയുടെ സങ്കുചിതവും ചകിതവുമായ മനസ്സാണോ ഈശ്വരനെ ഇത്തരത്തില്‍ ഭയപ്പെടെണ്ടവനായി പ്രതിഷ്ഠിക്കുന്നത്?...
...ദൈവത്തെ അറിഞ്ഞ വാക്കുകള്‍ ...
യാത്രയിലെ വാതില്പ്പുറക്കാഴ്ച്ചകളല്ല മനസ്സില്‍ പതിഞ്ഞ ഉള്‍ക്കാഴ്ച്ചകളാണ് പ്രതിപാദ്യവിഷയമെന്നത് എഴുത്തിനെ വ്യത്യസ്തമാക്കുന്നു.
മനോഹരം. തൊട്ടല്ല ആഴത്തില്‍
സ്പര്‍ശിക്കുന്ന രചനാ സങ്കേതം
സ്വയംപീഢനമേറ്റു വാങ്ങി
ഇഷ്ടപ്പെട്ട സ്ഥലങ്ങള്‍ വിട്ടു പോകുന്ന
നോവിന്റെ അനുഭവം അറിയുന്ന എഴുത്തു്.
നല്ല വായനനുഭവമേകി മനോഹരമായ
ഈ എഴുത്തു്.
നന്നായി ,
കൊടുത്താല്‍ എഴുതാമായിരുന്നു
എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി. ചെറുവാടി! എനിക്ക് മനസ്സിലായില്ല ഉദ്ദേശിച്ചത്.
ha...ha...athu vaeNam. pOkaan kanda devasam. thikkitherakkiyaalae mooka ambika nelaviLiykkoo... ineem thdararaam. yaathra orutharam aadhiyaanu. puRappeduka maathramaaNu upaadhi...
ക്ഷേത്രങ്ങള്‍ അതിന്റെ പ്രാഗ്രൂപത്തില്‍ തന്നെ സംരക്ഷിക്കണം
എന്ന അഭിപ്രായക്കാരനാണ് ഞാന്‍.ക്ഷേത്രങ്ങള്‍ നാടിന്റെ
ഐശ്വര്യമാണ്. ലാളിത്യവും,നൈര്‍മ്മല്യവുമാണ് ദ്യോതിപ്പിക്കുന്നത്,
കരക്കാരുടെ അമ്മ എന്നൊക്കെ പറയുമ്പോള്‍ സ്വയം പര്യാപ്തമായ
ഒരു സമൂഹത്തെയാണ് സൃഷ്ടിക്കപ്പെടുന്നത്.എന്തിനും, ഏതിനും
അമ്മയെആശ്രയിക്കുന്ന കുറച്ചു മനുഷ്യരുടെ തട്ടകം .അത്
സംരക്ഷിക്കേണ്ടത്തന്നെ.
പ്രിയപ്പെട്ട ആനന്ദി,
ഇത്രയും തിരക്കുള്ള വിദ്യാരംഭ സമയത്ത്,റൂം ബുക്ക് ചെയ്യാതെ മൂകാംബികയില്‍ പോയത് വിഡ്ഢിത്തം!മാസങ്ങള്‍ക്ക് മുന്‍പ് തന്നെ ഭക്തജനം മുറികള്‍ ബുക്ക് ചെയ്യുന്നു.സൌപര്‍ണികയില്‍ കുളിച്ചു വേണം,അമ്മയെ ദര്‍ശിക്കാന്‍ എന്നാണ് പറയപ്പെടുന്നത്. ആദ്യ തവണ കൊല്ലൂരില്‍ പോയപ്പോള്‍, ഞാന്‍ അങ്ങിനെ ചെയ്യാത്തതില്‍ അച്ഛന് വലിയ വിഷമമായി.
ഒരു യാത്രക്ക് പോകുമ്പോള്‍,വ്യക്തമായ ഒരുക്കങ്ങള്‍ വേണം. അവിടെ നിന്നും മുര്ദേശ്വരിലും,ഗോകര്നത്തും പോകണം! ഓരോ യാത്രകളും മനോഹരമായ ഒര്മാകലാക്കി മാറ്റാന്‍ ശ്രമിക്കു!
സസ്നേഹം,
അനു
അഭിപ്രായങ്ങള്‍ക്കും ആശംസകള്‍ക്കും നന്ദി! ചെറുവാടി!കൂടുതല്‍ എഴുതിയിരുന്നെങ്കില്‍ നന്നായിരുന്നു എന്നാണല്ലേ ഉദ്ദേശിച്ചത് ? അബ്ദുല്‍ നിസ്സാര്‍ ജി, അമ്പലങ്ങളെന്നല്ല നന്മയുണ്ടാക്കുന്ന എല്ലാം തന്നെ സംരക്ഷിക്കണം. പക്ഷെ ചില കാര്യങ്ങള്‍ ചിലരുടെ മാത്രം ഉത്തരവാദിത്തങ്ങളായി മാറുകയും അതിനു പ്രാപ്തിയില്ലാതെ പഴി കേള്‍ക്കേണ്ടി വരുകയും ചെയ്യുമ്പോള്‍... കേട്ടിട്ടില്ലേ ചില അമ്പലങ്ങളില്‍ നേദിക്കുന്ന പടച്ചോറ് മാത്രം കഴിച്ചു വിശപ്പടക്കാന്‍ വിധിക്കപ്പെട്ട പൂജ ചെയ്യുന്നവരെ? അനുഭവങ്ങള്‍ വലുതാണ്.
അനു ജി, ശെരിയാണ്. യാത്രകള്‍ക്ക് നല്ല ഒരുക്കങ്ങള്‍ വേണം, ആത്മീയമായ ആനന്ദമുണ്ടാക്കാന് അത്തരം യാത്രകള്‍ക്ക് കഴിയും. പ്രത്യെകിച്ച്ചു കൊല്ലൂരേക്കുള്ള യാത്ര! എന്റെതു തികച്ചും ഒരു മുഷിപ്പന്‍ യാത്രയായിരുന്നില്ല. അടുത്ത തവണ പോകുമ്പോള്‍ കുറച്ചു ഒരുക്കങ്ങള്‍ നടത്താം.
വെളിയന്‍ മാഷ്! തെരക്കുകള് ജീവിതത്തിനെ ചിലപ്പോള്‍ ഞെരുക്കും , ചെലപ്പോള്‍ ആ ഞെരുക്കം ആവശ്യമാണ്!
ഓരോ ജീവിതവും ഓരോ നിയോഗങ്ങള്‍ പോലെ ഓരോ യാത്രകളും ഓരോ അനുഭങ്ങള്‍ പോലെ ഓരോ വായനയും ഓരോ അറിവിനെ നല്ക്കുന്നു .ഇതും അങ്ങനെ ഒന്ന്
pls remove the word verification
ആദ്യമായാണിവിടെ,
ഈ തിരക്കുകൾക്ക് രണ്ടുദിവസം മുൻപ് രണ്ടു ദിവസത്തെ നീണ്ട ട്രയിൻ യാത്രയ്ക്കു ശേഷം, ഈയുള്ളവനും അമ്മയുടെ ദർശന ഭാഗ്യമുണ്ടായി. തിരക്കൊട്ടുമില്ലായിരുന്നു.
തിരക്കില്ലാത്ത സമയത്തും അമ്മ അവിടെ തന്നെ ഉണ്ടാവുമല്ലോ.
ഇഷ്ടമായി ഈ യാത്രയും
ആശം സകൾ
നല്ല യാത്രാവിവരണം.
എന്താ സംശയം ? പാപങ്ങൾക്ക് പുറമേ സകല മാലിന്യങ്ങളും വൃത്തികേടുകളും ഒഴുക്കുന്നത് ഗംഗയിലാണല്ലോ ?
ഒന്നൂടെ വിസ്തരിച്ചെഴുതണമായിരുന്നു. ഒന്നുമില്ലെങ്കിലും രണ്ട് യാത്രകളില്ലേ :)
Post a Comment